റ്റി. പി. ഇടുക്കിള നിത്യതയിൽ

0 240

തുമ്പമൺ: പന്തളം, തുമ്പമൺ തച്ചിറ മണ്ണിൽ കുടുബാംഗംവും, ഡൽഹി ഡിൽഷാദ് ഗാർഡൻ സെന്റ്: പോൾസ് സ്കൂൾ ഡയറക്ടറും, മുൻ എഫ്. ജി. സി. അംഗവും ആയിരുന്ന മേരി വിള പുത്തൻ വീട്ടിൽ സുവിശേഷകൻ റ്റി. പി. ഇടുക്കിള (81) ഇന്നു രാവിലെ പെട്ടന്നുണ്ടായ ഹൃദയാഘാതത്താൽ നിത്യതയിൽ പ്രവേശിച്ചു.
മൂന്നു പതിറ്റാണ്ടുകൾ കൊണ്ട് കുടുംബമായി പെന്തകോസ്ത് വിശ്വാസത്തിൽ നിലനിൽക്കുന്നു. ഡൽഹി, എഫ്. ജി. സി. സഭയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ കൈത്താങ്ങായിരുന്നു റ്റി. പി. ഇടുക്കിള. ഡിൽഷാദ് ഗാർഡനിൽ തന്റെ സ്കൂളിൽ ആരംഭിച്ച പ്രവർത്തനം പിൽകാലങ്ങളിൽ എഫ്. ജി. സി. യുടെ ഒരു പ്രാദേശിക സഭയായി മാറി.
സംസ്ക്കാരശുശ്രൂഷ ഇന്ന് ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 3 മണിക്ക് ഉളനാട് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
ഭാര്യ. ഗ്രേസി ഇടുക്കിള, മകൾ റൂബി റോയി , മരുമകൻ. റോയി ജോർജ്ജ്. കൊച്ചുമക്കൽ. സ്റ്റെഫി റോയി, സോഫി റോയി, സ്റ്റെഫിൻ റോയി.

Advertisement

You might also like
Comments
Loading...
error: Content is protected !!