ചാലക്കുടിയിൽ കൊറോണ സംശയം; നിരീക്ഷണത്തിലായിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു

0 747

ചാലക്കുടി: കൊറോണ ബാധിച്ച സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. മേച്ചിറ സ്വദേശി സുജിത്ത് (30) ആണ് വാഹനപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അന്ന് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ സജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു. ഈ മാസം 11നാണ് സജിത്ത് ദുബൈയിൽ നിന്ന് നാട്ടിലെത്തിയത്. ആരോഗ്യ പ്രവർത്തകർ വീട്ടിൽ തന്നെ കഴിയാൻ നിർദേശിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ സുഹൃത്തിനൊപ്പം സഞ്ചരിക്കവെ ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!