മുന്‍മന്ത്രി പി. ശങ്കരന്‍ അന്തരിച്ചു

0 670

കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും അഡ്വ. പി. ശങ്കരൻ (73) അന്തരിച്ചു. കോഴികോട്ടിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി അർബുദബാധിതയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

രാഷ്ട്രീയ ജീവിതത്തെ കുറിച്ച് പരാമര്ശിക്കുകയാണെങ്കിൽ, 1998-ൽ കോഴിക്കോട്ടു നിന്ന് ലോക്സഭാംഗമായി.
2001-ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ ടൂറിസം-ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു. കെ.പി.സി.സി. ജനറൽ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...