പാസ്റ്റർ. വൈ. ചാക്കോ(84) പത്തനാപുരം നിത്യതയിൽ

0 1,544

പത്തനാപുരം: ചെങ്കലാത്ത് ശാലേം ഹൗസിൽ പരേതനായ യോഹന്നാന്റെ മകൻ, അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും, പത്തനംതിട്ട മുൻ പ്രസ്‌ബിറ്ററും ആയ പാസ്റ്റർ. വൈ. ചാക്കോ (84) നിത്യതയിൽ പ്രവേശിച്ചു. ശാരീരിക ക്ഷീണത്താൽ ചില മാസങ്ങളായി ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. അസംബ്ലീസ് ഓഫ് ഗോഡിന്റെ കടമ്പനാട്, പോരുവഴി, വള്ളികുന്നം, പിടവൂർ, കണ്ണാട്ടുമുടി, ചണ്ണപ്പേട്ട, പണ്ടനാട്, കൊല്ലക, വെണ്മണി, മുണ്ടുകോട്ടാക്കൽ എന്നീ സഭകളിൽ ശുശ്രൂഷിച്ചിരുന്നു. അനേകരെ ക്രിസ്തുവിനു വേണ്ടി വിശ്വാസജീവതത്തിലേക്ക് നയിക്കുവാൻ, തന്റെ ശുശ്രൂഷ കാലഘട്ടങ്ങളിൽ ഇടയായി. മാർച്ച് 2 നു രവിലെ 8 മണിക്ക് സ്വവസതിയിൽ പൊതു ദർശനത്തിനുവെ യ്ക്കും. തുടർന്ന് 9 മുതൽ ചെങ്കലാത്ത് ബഥേൽ ഏ. ജി സഭയിൽ വെച്ച് സംസ്ക്കാരശുശ്രൂഷ ആരംഭിച്ച് ഉച്ചക്ക് ഒരു മണിക്ക് ചെങ്കലാത്ത് ഏ. ജി. പുതുവൽ സെമിത്തേരിയിൽ സംസ്കരിക്കുന്നതും ആയിരിക്കും.
ഭാര്യ മറിയാമ്മ ചാക്കോ. മക്കൾ മരുമക്കൾ സജി- ഗ്രേസി, വിജി- ഷൈനി, ജെസ്സി- ഏ. ഷാജി, പ്രിൻസ്- ജീന, സിബി- ബാബു, സന്തോഷ്- സുബി.

ശാലോം ധ്വനി കുടുംബത്തിൻ്റെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...