ഇ​ന്ത്യ​യു​ടെ ബാ​സ്‌​ക​റ്റ്ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ പി. ​മാ​ത്യു സ​ത്യ​ബാ​ബു (78) അ​ന്ത​രി​ച്ചു

0 288

ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ ബാ​സ്‌​ക​റ്റ്ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ പി. ​മാ​ത്യു സ​ത്യ​ബാ​ബു (78) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്നു ചെ​ന്നൈ​യി​ലാ​ണ് അ​ന്ത്യം.

1970-ലെ ​ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന ആ​റാ​മ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ ടീ​മി​നെ ന​യി​ച്ച​ത് ആ​ന്ധ്രാ സ്വ​ദേ​ശിയായ സ​ത്യ​ബാ​ബു​വാ​ണ്. മൂ​ന്ന് ഏ​ഷ്യ​ന്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ ഇ​ന്ത്യ​ക്ക് വേ​ണ്ടി ക​ളി​ച്ചു. 1962-64 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ന്ധ്ര​യ്ക്കു​വേ​ണ്ടി​യും 1965-1975 കാ​ല​ത്ത് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് വേ​ണ്ടി​യും ദേ​ശീ​യ വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ ക​ളി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ, ഇ​ന്ത്യ​ന്‍ ബാ​ങ്ക് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് സം​സ്ഥാ​ന ടീ​മി​ന്‍റെ മെ​ന്‍റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഇ​ന്ത്യ​ൻ‌ മു​ൻ ക്യാ​പ്റ്റ​ൻ ജ​യ​ശ​ങ്ക​ർ മേ​നോ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ സ​ത്യ​ബാ​ബു പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: ജോ​ണെ മാ​ത്യു. ത​മി​ഴ്നാ​ട് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ താ​ര​ങ്ങ​ളാ​യ സീ​ബ, ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Advertisement

You might also like
Comments
Loading...
error: Content is protected !!