കണ്ണൂരിൽ വാഹനപകടത്തിൽ സിസ്റ്റർ സുഭാഷി (72) മരിച്ചു

0 272

കണ്ണൂര്‍: കണ്ണൂർ ചെ​റു​കു​ന്ന് പ​ള്ളി​ച്ചാ​ലി​ല്‍ കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ അതിൽ യാത്ര ചെയ്ത കന്യാ​സ്ത്രീ മ​രി​ച്ചു. അപകടത്തില്‍ കുടെയുണ്ടായിരുന്ന മറ്റ് മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

മുംബൈ മ​ദ​ര്‍​തെ​രേ​സ​ മിഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ഭാം​ഗം കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് ചാ​മ​ല പു​ര​യി​ട​ത്തി​ലെ സി​സ്റ്റ​ര്‍ സു​ഭാ​ഷി എം​ സി (72)യാ​ണ് മ​രി​ച്ച​ത്.

സിസ്റ്ററിന്‍റെ സഹോദരി ലീ​ലാ​മ്മ​യു​ടെ മ​ക​ന്‍ ഡ​ല്‍​ഹി പോ​ലീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച ഡോ​ണ്‍ ബോ​സ്കോ (55), ഭാ​ര്യ ഷൈ​ല​മ്മ (47), മ​ക​ന്‍ ഷി​ബി​ന്‍ (26) എ​ന്നി​വ​ര്‍​ക്ക് സാരമായി പരുക്കേ​റ്റു.
ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.
ഇന്ന് (ചൊവ്വ) കോട്ടയത്ത് നിന്നും മംഗ​ലാ​പു​രത്തേക്കുള്ള യാത്രയിൽ പുലര്‍ച്ചെ 4.30ന് കാസര്‍​ഗോ​ഡ് നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് പോ​കുകയായിരുന്നു മറ്റൊരു കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്.

Advertisement

You might also like
Comments
Loading...
error: Content is protected !!