ബിജു കെ.ഉമ്മൻ (44) നിത്യതയിൽ സംസ്കാരം നാളെ

0 737

റാന്നി : നെല്ലിക്കമൺ പരേതനായ പാസ്റ്റർ: കെ.ഉമ്മന്റെയും അന്നമ്മയും മകൻ ബിജു. കെ. ഉമ്മൻ നിത്യതയിൽ പ്രവേശിച്ചു. ശവസംസ്കാര ശ്രുശ്രൂഷ നാളെ തിങ്കൾ (2/12/2019) 1 മണിക്ക് യുണൈറ്റഡ് പെന്തെക്കോസ്ത് കളംമ്പാല സഭ
സെമിത്തേരിയിൽ.

കഴിഞ്ഞ ബുധനാഴ്ച്ച (27/12/2019) വൈകുന്നേരം നടന്ന വാഹന അപകടമായിരുന്നു മരണകാരണം. കോഴഞ്ചേരി റാന്നി റൂട്ടിൽ ചെറുകോൽ- കലപ്പമൺ ജംഗഷനിൽ യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹനത്തിൽ കാർ ഇടിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. രണ്ട് വാഹനത്തിനായി വന്ന ഇവർ ഇടറോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറാൻ കാത്തു നിൽക്കുമ്പോൾ കോഴഞ്ചേരി ഭാഗത്തു നിന്നും വന്ന കാർ മുൻപിൽ പോയ ഇരുചക്രവാഹനത്തെ ഓഫർടേക് ചെയ്ത് ഇരുചക്ര വാഹനങ്ങളെ ഇടിക്കുകയായിരുന്നു.
ഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം യു.പി.സി കളംമ്പാല സഭ സെമിത്തേരിയിൽ. റാന്നി-എരുമേലി സെക്ഷൻ പ്രസ്ബിറ്റർ: റവ പാസ്റ്റർ. കെ.തോമസ് ശ്രുശ്രൂഷകൾക്ക് നേതൃതം നൽകുന്നു.
ഭാര്യ: ബിന്ദു
സഹോദരിമാർ: ലീലാമ്മ, ഷേർളി

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!