സ്കൂളിൽ കൈ കഴുകാന്‍ പോയ വിദ്യാര്‍ഥി ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണു മരിച്ചു.

0 921

മാവേലിക്കര: ചുനക്കര പ്രദേശത്ത് സ്കൂളിൽ വച്ച് ക്രിക്കറ്റ് ബാറ്റ് തലയിൽ വീണ് കുട്ടി മരിച്ചു. കൈവിട്ട് പോയ ക്രിക്കറ്റ് ബാറ്റ് തലയിൽ ഇടിച്ചാണ് കുട്ടി മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി നവനീതാണ് മരിച്ചത്.

ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ ഇറങ്ങിയതായിരുന്നു നവനീത്. ഇതിനിടെ, കുട്ടികൾ കളിക്കുന്നതിനിടെ കൈവിട്ട് തെറിച്ച തടികൊണ്ടുള്ള ക്രിക്കറ്റ് ബാറ്റ് കുട്ടിയുടെ തലയിൽ തട്ടുകയായിരുന്നു. ഇതേത്തുടർന്ന് നവനീത് കുഴഞ്ഞു വീണു. അൽപസമയം കഴിഞ്ഞ് മരിക്കുകയായിരുന്നു.

പേപ്പർ പന്ത് ചുരുട്ടി ക്ലാസിൽ പൊളിഞ്ഞു കിടന്ന ഒരു ഡസ്കിന്‍റെ കഷ്ണം പൊട്ടിച്ചെടുത്ത് കളിക്കുകയായിരുന്നു മരിച്ച നവനീതിന്‍റെ സഹപാഠികൾ. ഇതിനിടയിൽ മരത്തിന്‍റെ കഷ്ണം കുട്ടികളിൽ നിന്ന് തെറിച്ച് കുട്ടിയുടെ തലയിൽ തട്ടി. അവിടെ നിന്ന് ഭക്ഷണപ്പാത്രവും കൊണ്ട് പുറത്തിറങ്ങിയ നവനീത് കൈ കഴുകുന്ന പൈപ്പിനടുത്ത് വച്ച് കുഴഞ്ഞു വീണു. ഇത് കണ്ട സഹപാഠികളായ രണ്ട് കുട്ടികൾ ഓടിയെത്തി അധ്യാപകരെ വിവരമറിയിച്ചു. തുടർന്ന് അധ്യാപകരും പിടിഎ അധികൃതരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!