മേരിക്കുട്ടി മാത്യൂസ് നിത്യതയിൽ പ്രവേശിച്ചു.

0 572

ഷാജി ആലുവിള

മാന്നാർ: മേൽപ്പാടം പാമ്പനത്തു ബഥേൽ ഹോമിൽ പരേതനായ പാസ്റ്റർ പി.എം. മാത്യുസിന്റെ ഭാര്യ മേരിക്കുട്ടി മാത്യൂസ് (79) ഇ ക്കഴിഞ്ഞ ബുധൻ 16 നു നിത്യ വിശ്രമത്തിൽ പ്രവേശിച്ചു. ദീർഘ വർഷം അസംബ്ലീസ് ഓഫ് ഗോഡിന്റെ വിവിധ സഭകളിൽ പ്രവർത്തിച്ച പാസ്റ്റർ മാത്യുസിന്റെ സേവനം സമൂഹത്തിന് വിലയേറിയതും, അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുകയും ചെയ്തു. കേരളത്തിന് പുറത്തുള്ള മറ്റനേക സംസ്ഥാനങ്ങളിൽ ശുശ്രൂഷയിൽ കുടുംബമായി ഇവർ നിലകൊണ്ടിരുന്നു. സുവിശേഷ വേലയിൽ അദ്ദേഹത്തിനൊപ്പം ശുഷ്കാന്തിയോടെ നിലകൊണ്ട പരേത നാരങ്ങാനം തെക്കേതിൽ കുടുബാഗമാണ്. സംസ്ക്കാര ശുശ്രൂഷ 23 ബുധൻ രാവിലെ 9 ന് സ്വഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് പാവുക്കര പെനിയേൽ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.
മക്കൾ: മെർലിൻ- സ്റ്റീഫൻ കോശിസി ലൗലി- ജിനോ ഗ്രിഗറി, കൊച്ചുമക്കൾ: സ്റ്റീഫൻ, സ്റ്റെഫി, ഡാനിയേൽ.

Advertisement

You might also like
Comments
Loading...
error: Content is protected !!