കു​വൈ​ത്തി​ലെ ഫ്ലാ​റ്റി​ൽ ഒ​ന്പ​തു​ വ​യ​സു​കാ​രി​യാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ മ​രി​ച്ച നി​ല​യി​ൽ

0 824

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ അ​ബ്ബാ​സി​യ​യി​ൽ ഒ​ന്പ​തു വ​യ​സു​കാ​രി​യാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ പെ​രി​ശേ​രി സ്വ​ദേ​ശി രാ​ജേ​ഷ്‌, കൃ​ഷ്ണ​പ്രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ തീ​ർ​ത്ഥ​യാ​ണ് മ​രി​ച്ച​ത്.

അ​ബ്ബാ​സി​യ​യി​ലെ യു​ണൈ​റ്റ​ഡ്‌ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഫ്ലാ​റ്റി​ൽ കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്‌. ഈ ​സ​മ​യ​ത്ത്‌ വീ​ട്ടി​ൽ കു​ട്ടി ത​നി​ച്ചാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്‌. ജോ​ലി ക​ഴി​ഞ്ഞു വ​രു​ന്ന കു​ട്ടി​യു​ടെ അ​മ്മ​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ടു വ​രാ​ൻ പോ​യ​താ​യി​രു​ന്നു കു​ട്ടി​യു​ടെ പി​താ​വ്‌.

വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ ശു​ചി​മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്‌. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ബ്ബാ​സി​യ പോ​ലീ​സ്‌ കേ​സെ​ടു​ത്ത്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്‌ ന​ട​പ​ടി​ക​ൾ​ക്കാ​യി കൊ​ണ്ടു പോ​യി

- Advertisement -

You might also like
Comments
Loading...
error: Content is protected !!