പാസ്റ്റർ ഈപ്പൻ ചെറിയാന്റെ മകൻ ഫിന്നി ഈപ്പൻ (36) നിത്യതയിൽ
ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഈപ്പൻ ചെറിയാന്റെ മകൻ ഫിന്നി ഈപ്പൻ (36) മെയ് 26 ശനിയാഴ്ച വൈകിട്ട് കാലിഫോർണിയായിലെ ഹോസ്പിറ്റലിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. മെയ് 25 നു രാവിലെ ലോകപ്രശസ്ത സുവിശേഷ പ്രചരണ ചാനൽ ആയ ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വർക്കിന്റെ (TBN) ഒരു തത്സമയ അഭിമുഖ സംഭാഷണത്തിൽ പങ്കെടുക്കുവാൻ ഫിലദൽഫ്യയിൽ നിന്നു കാലിഫോർണിയയിൽ എത്തിയതായാണറിവ്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ഏഷ്യൻ തിയോളജിക്കൽ അസോസിയേഷനിലും, കാരുണ്യ യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം പൂർത്തീകരിച്ചിട്ടുണ്ട്. പെന്തക്കോസ്തൽ ചർച്ച് ഓഫ് ഫിലദൽഫ്യ സഭാംഗമാണു പരേതൻ. സംസ്കാരം പിന്നീട്. ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുക….