ജന്മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ മ​ല​യാ​ളി യു​വ​തി യു​എ​സി​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു

0 2,229

ഡേ​വി​സ്: മ​ല​യാ​ളി യു​വ​തി യു​എ​സി​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ജെ​സ്ലി​ൻ ജോ​സ് (27) ആ​ണ് ട​ർ​ണ​ർ​ഫോ​ൾ​സ് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ സൃ​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ന​ല്ല അ​ടി​യൊ​ഴു​ക്കു​ണ്ടാ​യി​രു​ന്ന ഭാ​ഗ​ത്താ​ണ് ഇ​വ​ർ നീ​ന്താ​ൻ ഇ​റ​ങ്ങി​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ജെ​സ്ലി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന് ഡേ​വി​സ് പോ​ലീ​സ് ചീ​ഫ് ഡാ​ൻ കൂ​പ്പ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.

ഡാ​ള​സ്-​ഫോ​ർ​ട്ട് വ​ർ​ത്ത് മേ​ഖ​ല​യി​ലാ​ണ് ജെ​സ്ലി​ന്‍റെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. കൂ​ട്ടു​കാ​രി​യു​ടെ ജ​ന്മദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​ണ് ജെ​സ്ലി​ൻ ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ സം​ഘം ട​ർ​ണ​ർ​ഫോ​ൾ​സി​ൽ എ​ത്തി​യ​ത്.

ഡാ​​ള​സി​ൽ താ​മ​സി​ക്കു​ന്ന ജോ​സ്-​ലൈ​ലാ​മ്മ ജോ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജെ​സ്‌ലി​ൻ. അ​ടു​ത്തി​ടെ​യാ​യി​രു​ന്നു ജെ​സ്‌ലി​ന്‍റെ വി​വാ​ഹം. ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​യ രാ​ജ​ൻ ചി​റ്റാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്രി​യാ​ണ് മ​രി​ച്ച ജെ​സ്ലി​ൻ.

Advertisement

You might also like
Comments
Loading...