യുവ കർതൃദാസൻ നിത്യതയിൽ പ്രവേശിച്ചു

0 6,285

തൃശൂർ: ഇരിങ്ങാലക്കുടക്കടുത്ത് മാടക്കത്തറ പ്രദേശത്ത് ഐ.പി.സി ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ അരുൺ കുമാർ (38) നിത്യതയിൽ പ്രവേശിച്ചു . ചില നാളുകളായി ബ്ലഡ് ക്യാൻസറിന്റെ അസ്വസ്ഥയാൽ ഭാരപ്പെടുക്കുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആക്കുകയും, ഇന്ന് (ജൂൺ 30) വൈകുന്നേരം 4മണിക്ക് നിത്യതയിൽ പ്രവേശിക്കുകയും ചെയ്തു. സംസ്കാരം വെള്ളിയാഴ്ച.

പിറവം പെരുവ സ്വദേശിയാണ് പരേതൻ . ഭാര്യ: ഫേബ അരുൺ രണ്ട് പെൺമക്കൾ മൂത്ത മകൾ മൂന്നാം ക്ലാസിലും, ഇളയ മകൾ യു കെ ജി യിലും പഠിക്കുന്നു. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളേയും, സഭാ ജനങ്ങളേയും ഓർത്ത് പ്രാർത്ഥിക്കുക.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...