മുംബൈയില്‍ മലയാളി ഡീക്കന്‍ അള്‍ത്താരയില്‍ കുഴഞ്ഞുവീണു മരിച്ചു

0 1,090

മുംബൈ: മുംബൈയില്‍ മലയാളി ഡീക്കന്‍ അള്‍ത്താരയില്‍ കുഴഞ്ഞുവീണു മരിച്ചു . സാകിനാക്ക മേരി മാതാ ഇടവകാംഗമായ ഡീക്കന്‍ ജെറിൻ ജോയ്‌സൺ ചിറ്റലപ്പിള്ളിയാണ് ഇന്നലെ രാത്രി നെരൂൾ സെന്റ് ലിറ്റിൽ ഫ്ലവർ ദേവാലയത്തില്‍ കുഴഞ്ഞു വീണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ അടുത്തുള്ള ടെർണ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണത്തിന് തലേ ദിവസമായിരുന്നു ജെറിനു 27 വയസ്സ് പൂർത്തിയായത്. കഴിഞ്ഞ വർഷം പൂനയിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മുംബൈ ഹിന്ദുജ ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 13നായിരിന്നു ഡീക്കന്‍ പട്ടം സ്വീകരിച്ചത്. സംസ്കാര ചടങ്ങുകൾ ജൂൺ 25ചൊവ്വാഴ്ച സാകിനാക്കയിലെ മേരി മാതാ പള്ളിയിൽ നടക്കുമെന്ന്‍ കല്യാണ്‍ രൂപത അറിയിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!