വാഹനാപകടം: വിശ്വാസി സഹോദരി നിത്യതയിൽ

0 454

ചങ്കല്ല് (കുറവിലങ്ങാട്) ഉഴവൂർ ചേറാടിയിൽ സിന്ധു (39) വാഹനാപകടത്തിൽ മരണപ്പെട്ടു.കുര്യനാടിന് സമീപം ഇന്ന് വെളുപ്പിനുണ്ടായ അപകടത്തെത്തുടർന്നാണ് മരണം സംഭവിച്ചത്.ചീങ്കല്ലേൽ പള്ളിക്കവലയിൽ ഹോട്ടൽ നടത്തിവരികയായിരുന്ന കരിങ്കുന്നം സ്വദേശി ബിജുവാണ് ഭർത്താവ്.

രണ്ട് കുട്ടികൾ.കുട്ടികൾ ഉഴവൂർ സ്കൂളിൽ പ്ലസ് വൺ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കുന്ന പിതാവിനെക്കണ്ട് മടങ്ങിവരും വഴി ഇന്ന് രാവിലെ 3 മണിക്ക് കുര്യനാടിന് സമീപം ഇവർ സഞ്ചരിച്ച കാറിൽ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. യുവതി തത്ക്ഷണം മരിച്ചു ഭാർത്താവും മകളും നിസാര പരുക്കുകളോടെ രക്ഷപെട്ടു.ഐ പി. സി വൈക്കം സെൻറർ ചീങ്കല്ല് ശാലേം സഭാ വിശ്വാസിയാണ് മരിച്ച സഹോദരി .സംസ്കാരം നാളെ 2 മണിക്ക് ഐ പി സി മധുരവേലി സെമിത്തേരിയിൽ

Advertisement

You might also like
Comments
Loading...
error: Content is protected !!