സുവിശേഷകനും ഉണർവ് പ്രസംഗകനുമായ പാസ്റ്റർ റോജർ ഹോസ്‌മ (73) നിത്യതയിൽ ചേർക്കപ്പെട്ടു

0 514

സുവിശേഷകനും ഉണർവ് പ്രസംഗകനുമായ ക്രിസ്തുവിൽ പ്രശസ്ത പാസ്റ്റർ റോജർ ഹോസ്‌മ (73) നിത്യതയിൽ ചേർക്കപ്പെട്ടു. റോജർ ഹോസ്‌മ വേൾഡ് ഔട്ട്റീച് മിനിസ്ട്രിയിലൂടെ സുവിശേഷീകരണത്തിനും ക്രിസ്തീയ നേതൃത്വ പരിശീലനത്തിനും പാസ്റ്റർ റോജർ ഹോസ്‌മ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. 1978-ൽ സ്ഥാപിതമായ RHWO എന്ന മിനിസ്ട്രിയിലൂടെ സുവിശേഷം ലോകമെമ്പാടുമുള്ള ജനങ്ങളിൽ എത്തിക്കുന്നതിന് മുൻ തൂക്കം കൊടുത്തു. ലോകത്താകമാനം വിവിധ നഗരങ്ങളിൽ ഓരോ വർഷവും നടക്കുന്ന ക്രൂസേഡുകളിലൂടെ അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാൻ ഇടയായി തീർന്നിട്ടുണ്ട്. കഴിഞ്ഞ 35 വർഷത്തിലധികമായി റോജർ ഹോസ്‌മ താൻ നേതൃത്വം കൊടുക്കുന്ന മിനിസ്ട്രിയുടെ ഭാഗമായി ദശലക്ഷക്കണക്കിന് ആളുകളിലേക്കു ക്രിസ്തുവിനെ അറിയിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. റോജർ ഹോസ്‌മയുടെ നേതൃത്വത്തിൽ ഇൻഡ്യയിൽ പല സ്ഥലങ്ങളിലും സുവിശേഷ മഹായോഗങ്ങൾ നടന്നിട്ടുണ്ട്.

Advertisement

You might also like
Comments
Loading...
error: Content is protected !!