എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലം ആക്കി പ്രിയ ലിറ്റ്സൺ കെ ശാമുവേൽ (47) താൻ പ്രിയം വെച്ച ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടു

0 3,045

പ്രിയ ലിറ്റ്സച്ചായൻ വിട പറയുമ്പോൾ

എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലം ആക്കി പ്രിയ ലിറ്റ്സൺ കെ ശാമുവേൽ (47) താൻ പ്രിയം വെച്ച ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടു.  പ്രായത്തിന്റെ ഏറ്റക്കുറച്ചിൽ നോക്കാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച പ്രിയ ലിറ്റ്സച്ചായന്റെ വേർപാട് താങ്ങാവുന്നതിലും അപ്പുറമാണ്.

പാസ്റ്റർ അനിസൺ കെ. സാമുവലിന്റെ സഹോദരനും ഗാനരചയിതാവുമായ ലിറ്റസൺ കെ ശാമുവേൽ
തൊണ്ടക്ക് ഉണ്ടായ ഇൻഫെക്ഷനും പനിയും മൂലം ബാംഗ്ളൂർ ബാപിസ്റ് ഹോസ്പിറ്റലിൽ ആയിരുന്നു. ഇന്ന് രാവിലെ ഉണ്ടായ ശാരീരിക അസ്വാസ്ഥത്തെ തുടർന്ന് ഐ.സി.യൂവിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ ഘടിപ്പിച്ചു ജീവൻ രക്ഷിക്കാനുള്ള ചികിത്സ നടത്തുകയും ചെയ്തിരുന്നു. ഇന്ന് വൈകുംനേരം താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പട്ടു. സംസ്കാരം പിന്നീട്

ശാലോം ധ്വനി പത്രത്തിന്റെ തുടക്കം മുതൽ വേണ്ട നിർദ്ദേശങ്ങൾ തന്നും ഉപദേശിച്ചും ആശയങ്ങൾ പങ്കുവെച്ചും ഒരു കൈ താങ്ങായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രിയ ലിറ്റ്സൺ കെ ശാമുവേൽ വിട പറയുമ്പോൾ നഷ്ടമാകുന്നത് പകരം നിൽക്കാൻ പകരക്കാരൻ ഇല്ലാത്ത ഒരു സഹോദരനെ ആണ്. ശാലോം ധ്വനി പത്രത്തിന്റെയും ശാലോം ബീറ്റ്‌സ് മീഡിയയുടെയും എല്ലാ ദുഃഖവും പ്രത്യാശയും ഈ അവസരത്തിൽ അറിയിക്കുന്നു.
ശാലോം ധ്വനി

 

 

പ്രിയ ലിറ്റ്സച്ചായൻ വിട പറയുമ്പോൾ

 

Advertisement

You might also like
Comments
Loading...
error: Content is protected !!