ഇടയ്ക്കാട് കുടുംബം ഐക്യ കൺവൻഷൻ മെയ് 13 മുതൽ

0 639

കൊല്ലം/ ഇടയ്ക്കാട്:
ഇടയ്ക്കാട് കുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ ഏകോപനത്തിൽ നടത്തുന്ന ഐക്യ കൺവൻഷൻ മെയ് 13 മുതൽ 15 വരെ (വെള്ളി മുതൽ ഞായർ വരെ)  ഇടയ്ക്കാട് മുകളിൽകട ജംഗ്ഷനു സമീപം നടക്കും.
പാസ്റ്റർമാരായ സുഭാഷ് കുമരകം, അജി ആൻ്റണി റാന്നി, ജയിംസ് എം പോൾ തിരുവനന്തപുരം എന്നിവരാണ് മുഖ്യ പ്രഭാഷകർ.
ദിവസവും വൈകിട്ട് 6.30 മുതൽ 9.30 വരെ നടക്കുന്ന യോഗങ്ങളിൽ ഹെവൻലി ബീറ്റ്സ് കൊട്ടാരക്കര സംഗീത ശുശ്രുഷ നയിക്കും.
ഇടയ്ക്കാട് നിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആയിരിക്കുന്ന സഹോദരങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഒരു ക്രിസ്തീയ സൗഹൃദ കൂട്ടായ്മയാണ് ഇടക്കാട് കുടുംബം എന്ന ഈ വാട്‌സ്ആപ്പ് കൂട്ടായ്മ.
പാസ്റ്റർ.ഷാബുജോണിൻ്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കൺവൻഷൻ്റെ അനുഗ്രഹത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 9605949894

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...