ശാലോം ധ്വനി ലേഡീസ് വിംഗ് ഉദ്ഘാടനം മാർച്ച് 8 ഇന്ന്

0 623

.

ക്രൈസ്തവ മാധ്യമ രംഗത്തെ മുൻനിര മീഡിയയായ ശാലോം ധ്വനിയുടെ വനിതാ വിഭാഗം ഉദ്ഘാടന സമ്മേളനം ഇന്ന് (മാർച്ച് 8 ഞായർ) വൈകുന്നേരം ഇന്ത്യൻ സമയം 7 മണിക്ക് ആരംഭിക്കും . സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന ഈ മീറ്റിംഗ് ശാലോം ധ്വനി ഫെയ്സ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും തത്സമയം സംപ്രേക്ഷണം ചെയ്യും. ജീവിത മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും തകർച്ച നേരിട്ടു കൊണ്ടിരിക്കുന്ന ഈ തലമുറയിൽ ദൈവ വചനത്തിലും ഭയഭക്തിയിലും സമർപ്പിച്ചിരിക്കുന്ന സഹോദരിമാർക്ക് തങ്ങളുടെ ആത്മീയ ശക്തിയും പ്രത്യാശയും പുതുക്കുന്നതിനുള്ള അനുഗ്രഹീത അവസരമായിരിക്കും ഈ സമ്മേളനം.

ശാലോം ധ്വനി വനിതാവിഭാഗം ഉദ്ഘാടനത്തിനു മുന്നോടിയായി സംഘടിപ്പിച്ച സ്പെഷ്യൽ റിവൈവൽ മീറ്റിംഗ് 7-ാം തീയതി വൈകുന്നേരം 7.30 മുതൽ 9.00 മണി വരെ നടത്തപ്പെട്ടു.സിസ്റ്റർ എൽസി ജോൺ പ്രാര്ഥിച്ചാരംഭിച്ച ഈ അനുഗ്രഹീത സമ്മേളനത്തിൽ സിസ്റ്റർ ആലിസ് ഏബ്രഹാം മീറ്റിംഗിന് അധ്യക്ഷത വഹിച്ചു. സിസ്റ്റർ അംബികാ ശർമ്മ ദൈവ വചനം സംസാരിക്കുകയും, സിസ്റ്റർ ബിനീഷാ ബാബ്ജി സംഗീത ശുശ്രൂഷക്കു നേതൃത്വം നൽകുകയും ചെയ്തു. 8-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 7.00 മുതൽ 9.00 വരെ നടത്തപ്പെടുന്ന ശാലോം ധ്വനി ലേഡീസ് വിംഗ് ഉദ്ഘാടന സമ്മേളനത്തിൽ സിസ്റ്റർ ഷീലാ ദാസ് മുഖ്യസന്ദേശം നൽകും. സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രൂഷ നയിക്കും. റവ.ഡോ. ജോ കുര്യൻ (ഓവർസിയർ ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു ), ഇവാ. ജോൺ എൽസദായ് (ചീഫ് എഡിറ്റർ, ശാലോം ധ്വനി), റവ. ഡോ. ഏബ്രഹാം മാത്യു (രക്ഷാധികാരി ശാലോംധ്വനി, കർണ്ണാടക) എന്നിവർ ആശംസകൾ അറിയിക്കും. ദൈവമക്കൾ എല്ലാവരും പ്രാർത്ഥനയോടെ പങ്കെടുത്താലും.

സൂം ID: 9702 591 0985
പാസ്കോഡ്: sd

https://zoom.us/j/97025910985?pwd=aEhCK0dBbERzdDJydFRXY0NtUmZGUT09

കൂടുതൽ വിവരങ്ങൾക്ക്:
+44 7999 397885,
+44 7425 696413,
+91 98473 53351

Advertisement

You might also like
Comments
Loading...
error: Content is protected !!