ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98-ാമത് ജനറൽ കൺവൻഷൻ 2021 മാർച്ച് 11 – 13 തീയതികളിൽ

0 480

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് (ഇൻ ഇൻഡ്യ) കേരളാ സ്റ്റേറ്റ്, 98-ാമത് ജനറൽ കൺവൻഷൻ 2021 മാർച്ച് 11 മുതൽ 13 വരെ (വ്യാഴം, വെള്ളി, ശനി) മുളക്കുഴ സീയോൻ കുന്നിൽ വെച്ച് നടത്തപ്പെടും.

Download ShalomBeats Radio 

Android App  | IOS App 

‘എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും’ എന്നതാണ് ഈ വർഷത്തെ കൺവൻഷൻ തീം. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാ. സി.സി. തോമസ് ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. അഭിഷിക്തരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാ. വൈ. റെജി, കൗൺസിൽ സെക്രട്ടറി പാ. റ്റി.എം. മാമച്ചൻ, എഡ്യുക്കേഷൻ ഡയറക്ടർ ഡോ. ഷിബു കെ. മാത്യു, എന്നിവരോടൊപ്പം സ്റ്റേറ്റ് കൗൺസിൽ കൺവൻഷന് നേതൃത്വം നല്കും.

സഭാ ആസ്ഥാനത്ത് പ്രത്യേകമായി തയ്യാറാക്കുന്ന പന്തലിലാണ് കൺവൻഷൻ നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പരിമിതമായ ആളുകൾക്ക് മാത്രമായിരിക്കും പന്തലിലേക്ക് പ്രവേശനമുണ്ടായിരിക്കുന്നത്. വിവിധ ടി.വി., ചാനലുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേഷണം ഉണ്ടായിരുക്കുമെന്ന് മീഡിയ ഡയറക്ടർ പാ. സാംകുട്ടി മാത്യൂ, സെക്രട്ടറി പാ. ഷൈജു തോമസ് ഞാറയ്ക്കൽ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

You might also like
Comments
Loading...