ചർച്ച് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ ഇടയ്ക്കാട് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ റിപബ്ലിക്ദിനത്തിൽ (ഇന്ന്-ജനു. 26) പരസ്യ യോഗം നടത്തി

0 894

കൊല്ലം, ഇടയ്ക്കാട്: ചർച്ച് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ ഇടയ്ക്കാട് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ റിപബ്ലിക് ദിനമായ ഇന്ന് (ജനു. 26) പരസ്യ യോഗം നടത്തി. മദ്യവും മയക്കുമരുന്നും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിനാൽ ഉണ്ടാകുന്ന വിപത്തിനെക്കുറിച്ചും, ഏക രക്ഷകനായ ദൈവത്തിൻ്റെ മാറ്റമില്ലാത്ത വചനം പൊതുജനത്തെ അറിയിക്കുകയും ചെയ്തു.

പാസ്റ്റർ ബിബിൻ, പാസ്റ്റർ.ജെൻസൻ, സഹോദരന്മാരായ ജോൺ തോമസ്, ജോൺ ബി, സെബിൻ റെജി, റിജോ റെജി, എഡിസൻ, ബ്രൈറ്റ് മാത്യൂ ബേബി എന്നിവർ നേതൃത്വം നൽകിയ മീറ്റിംഗ് സഹോദരി മാരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇടക്കാട്, കണ്ണമം, ചാത്താകുളം, ഇലഞ്ഞിമേൽ എന്നീ സ്ഥലങ്ങളിൽ ദൈവീക സന്ദേശം അറിയിച്ചതും ലജ്ജ കൂടാതെ സുവിശേഷം ലോകത്തോട് വിളിച്ചുപറഞ്ഞതും അങ്ങേയറ്റം മാതൃകാപരവും പ്രശംസനീയവുമാണ്.

Advertisement

You might also like
Comments
Loading...
error: Content is protected !!