ഒഴുമണ്ണിൽ ശ്രീ. കെ. എബ്രഹാമിനെ ആദരിക്കുന്നു

0 280

പത്തനംതിട്ട: സാമൂഹ്യ പ്രവർത്തനമേഖലകളിൽ
ആദരണീയ പെന്തക്കോസ്ത് മുഖമായ ഒഴുമണ്ണിൽ ശ്രീ. കെ. എബ്രഹാമിനെ (ഒഴുമണ്ണിൽ അവറാച്ചൻ) 2021 ജനു.24 ഞായറാഴ്ച കോന്നി ചർച്ച് ഓഫ് ഗോഡ് ഹാളിൽ വെച്ച് ആദരിക്കുന്നു. വൈകുന്നേരം 4.00 മുതൽ 6.00 വരെയാണ് സമ്മേളനം നടത്തുക. ഇൻഡ്യാ പൂർണ്ണസുവിശേഷ ദൈവസഭയ്ക്ക് അഭിമാനവും, പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾക്ക് സമ്മതനും വിവിധ പെന്തക്കോസ്ത് ഐക്യസംഘടനകളുടെ അമരക്കാരനുമാണ് പ്രിയ ഒഴുമണ്ണിൽ അവറാച്ചായൻ.

ഇൻഡ്യ പുർണ സുവിശേഷ ദൈവസഭാ വിശ്വാസികളും പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇൻഡ്യ, പെന്തക്കോസ്തൽ എഡുക്കേഷൻ സൊസൈറ്റി, പെന്തക്കോസ്തൽ യുത്ത് കൗൺസിൽ എന്നീ സംഘടനകളും ഒന്നിച്ചാണ് ഈ അനുമോദന സമ്മേളനം ഒരുക്കായിരിക്കുന്നത്. ദൈവസഭയുടെ സീനിയർ ശുശ്രുഷ
കന്മാരായ പാസ്റ്റർ എൻ.എ. ജോർജ്, പാസ്റ്റർ ഒ.സി. ശാമുവൽ എന്നിവരെയും തദവസരത്തിൽ ആദരിക്കുന്നതായിരിക്കും.

പാസ്റ്റർ സി.സി തോമസ് (ചർച്ച് ഓഫ് ഗോഡ് ഓവർസിയർ) ഉദ്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ പാസ്റ്റർമാരായ പി എസ് ഫിലിപ്പ് (AGMD സൂപ്രണ്ട്), ബെഞ്ചമിൻ (IPC മുൻ വൈസ് പ്രസിഡന്റ്), പിജി മാത്യൂസ് (COG മുൻ അസി. ഓവർസിയർ), പി.ജി. ജയിംസ് (COG മുൻ ഓവർസിയർ), പി.സി ചെറിയാൻ (COG കൗൺസിൽ മെമ്പർ), ശ്രീ.എം.എൻ. രാജു (പി.സി.ഐ പ്രസിഡന്റ്) എന്നിവർ ലഘു സന്ദേശങ്ങൾ നൽകും. ജനപ്രതിനിധികളും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും ആശംസകൾ അറിയിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും മീറ്റിങ്ങ് നടത്തുക. ഓൺലൈനിൽ വീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.

Advertisement

You might also like
Comments
Loading...
error: Content is protected !!