ഐ.പി.സി പെരുമ്പാവൂർ സെന്ററിനും കുട്ടനാട് സെന്ററിനും പുതിയ നേതൃത്വ നിയമനം നടത്തി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി

0 248

കുമ്പനാട്: ഐ.പി.സി പെരുമ്പാവൂർ സെന്ററിനും കുട്ടനാട് സെന്ററിനും പുതിയ നേതൃത്വ നിയമനം നടത്തി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി.

പെരുമ്പാവൂർ സെന്റർ
ഐ.പി.സി പെരുമ്പാവൂർ സെൻറർ പാസ്റ്ററായി പാസ്റ്റർ എം.എ തോമസ് ചുമതലയേൽക്കും. പെരുമ്പാവൂർ സെന്ററിന്റെ സ്ഥാപകനും മുൻ ജനറൽ-സ്റ്റേറ്റ് പ്രസിഡന്റും കഴിഞ്ഞ 40 വർഷമായി പെരുമ്പാവൂർ സെറ്റർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ കെ.എം ജോസഫ് അമേരിക്കയിലേക്ക് താമസം മാറാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം. പാസ്റ്റർ കെ.എം ജോസഫ് അമേരിക്കയിലേക്ക് പോകുന്ന സമയം ചുമതല  കൈമാറും.

കുട്ടനാട് സെന്റർ
ഐ.പി.സി കുട്ടനാട് സെന്റർ ശുശ്രൂഷകനായി പാസ്റ്റർ മോനി ചെന്നിത്തലയാണ് നിയമിതനായത്. പാസ്റ്റർ വി.ജി തോമസ്കുട്ടി മാറിയ ഒഴിവിലേക്കാണ് പുതിയ നിയമനം. കഴിഞ്ഞ 10 വർഷമായി ഐ.പി.സി കണ്ണൂർ സെന്റർ മിനിസ്റ്ററായിരുന്നു പാസ്റ്റർ മോനി.

Advertisement

You might also like
Comments
Loading...
error: Content is protected !!