പാ. ജെയ്‌മോഹന്‍ അതിരുങ്കല്‍ ചര്‍ച്ച് ഓഫ് റൈറ്റേഴ്‌സ് ഫെലോഷിപ്പിന്റെ ആദരവ് ഏറ്റുവാങ്ങി

0 815

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡിലെ എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും കൂട്ടായ്മ ആയ ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്ത്യയുടെ 11-ാം വാര്‍ഷിക സമ്മേളനം 2021 ജനുവരി 9ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ മുളക്കുഴ സീയോന്‍ കുന്നില്‍ വെച്ച് നടന്നു. യോഗത്തില്‍ ക്രൈസ്തവ കൈരളിക്ക് സമഗ്രമായ സംഭാവനകള്‍ നല്കുകയും വരയിലൂടെ സുവിശേഷ സത്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന കാര്‍ട്ടൂണിസ്റ്റ് ഇവാഞ്ചലിസ്റ്റ് ജയ്‌മോഹന്‍ അതിരുങ്കലിനെ ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി തോമസ് റൈറ്റേഴ്‌സ് ഫെലോഷിപ്പിന്റെ മെമന്റോ നല്കി ആദരിച്ചു. ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ ജെ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന വാര്‍ഷിക സമ്മേളനം ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ. സി സി തോമസ് ഉദ്ഘാടനം ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

ഡോക്ടര്‍ റൂബിള്‍ രാജ് (കുട്ടിക്കാനം മരിയന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍) മുഖ്യ സന്ദേശം നല്‍കി. പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍ ജനറല്‍ സെക്രട്ടറി സ്വാഗതവും, പാസ്റ്റര്‍ സാംകുട്ടി മാത്യു ട്രഷറാര്‍ നന്ദി പ്രകാശനവും നടത്തി. ചര്‍ച്ച് ഓഫ് ഗോഡ് സ്‌റ്റേറ്റ്/ റീജിയന്‍ ഓവര്‍സീയര്‍മാരായ പാസ്റ്റര്‍ എം കുഞ്ഞപ്പി, ബെന്‍സന്‍ മത്തായി, രാജു തോമസ്, ബെന്നി ജോണ്‍, എന്‍. പി കൊച്ചുമോന്‍ പാസ്റ്റര്‍മാരായ വൈ റെജി, സി വി ആന്‍ഡ്രൂസ്, മാത്യു കെ ഫിലിപ്പ്, സണ്ണി താഴംപള്ളം, ബിനു പി ജോര്‍ജ്, കെ ഓ സ്റ്റീഫന്‍, വില്ല്യം ഡാനിയേല്‍, ഡോ.ഐസക് സൈമണ്‍, സഹോദരന്മാരായ രാജന്‍ ആര്യപള്ളി, ജോസഫ് മാത്യു, ജോസഫ് മറ്റത്തുകാലാ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. പാസ്റ്റര്‍ ജിനോസ് പി ജോര്‍ജ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. പാസ്റ്റര്‍മാരായ ജെയ്‌സ് പാണ്ടനാട്, ബിജു ജോയി തുവയൂര്‍, സുബാഷ് ആനാരി,ബിജു തങ്കച്ചന്‍, ബ്രദര്‍ അജി കുളങ്ങര തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

You might also like
Comments
Loading...