സംസ്ഥാന പി.വൈ.പി.എ ജനറൽ ക്യാമ്പ് ഇന്ന് (ഡിസം.24) സമാപിക്കും

0 341

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എ യുടെ 73-ാമത് ജനറൽ ക്യാമ്പ് ഇന്ന് സമാപിക്കും. ഇന്നത്തെ ആദ്യ സെഷൻ വൈകിട്ട് 4:00ന് ആരംഭിക്കും. പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ബ്രദർ ഡാർവിൻ എം. വിൽ‌സൺ എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

4.00 മുതൽ 5.30 വരെയും 7.00 മുതൽ 9.00 വരെയുമുള്ള സെഷനുകളിൽ ഗിന്നെസ്സ് വേൾഡ് റെക്കോർഡ് ഉടമയും ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ് (പാലക്കാട്‌) സ്ഥാപകനുമായ ഡോ. തോമസ് ജോർജ്. കെ, പാസ്റ്റർ സാബു വർഗീസ് (ഹൂസ്റ്റൻ), പാസ്റ്റർ ജോസഫ് വില്ല്യംസ് (ഐപിസി ഈസ്റ്റെൺ റീജിയൻ, നോർത്ത് അമേരിക്ക), ഇവാ.ബിന്നി സി. മാത്യു (ഓസ്ട്രേലിയ ) എന്നിവർ ക്ലാസ്സുകൾ നയിക്കുകയും സന്ദേശങ്ങൾ നൽകും ചെയ്യും.

സമാപന സമ്മേളനത്തിൽ ഇവാ. അജു അലക്സ്‌ (പ്രസിഡന്റ്, PYPA) അദ്ധ്യക്ഷത വഹിക്കും. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ജോസഫ് സമാപന സന്ദേശം നൽകും. ബ്രദർ. പി.എം ഫിലിപ്പ് (ഐപിസി സംസ്ഥാന ട്രഷറർ), പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ (സംസ്ഥാന കൌൺസിൽ & പ്രെസ്ബിറ്ററി അംഗം ), ബ്രദർ. അജി കല്ലുങ്കൽ (ഐപിസി സൺ‌ഡേസ്കൂൾസ് അസോസിയേഷൻ ട്രഷറർ) എന്നിവർ അതിഥികളായി പങ്കെടുക്കും.

സംസ്ഥാന പി.വൈ.പി.എ ക്വയർ ഗാനങ്ങൾ ആലപിക്കും. കുട്ടികൾക്കായി ട്രാൻസ്‌ഫോമേഴ്‌സ് നേതൃത്വം നൽകുന്ന പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്.
സംസ്ഥാന പി.വൈ.പി.എ പേജിലും, പ്രമുഖ ക്രൈസ്തവ ഓൺലൈൻ മാധ്യമങ്ങളിലും സമാപന ദിവസത്തെ മീറ്റിംഗുകൾ ഏവർക്കും കാണാവുന്നതാണ്.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...