ക്രിസ്മസും പുതുവത്സരാഘോഷവും, കരുതലോടെ; ആരോഗ്യമന്ത്രി

0 650

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ക്രിസ്മസും പുതുവത്സരവും ഏറെ കരുതലോടെയും ഒപ്പം അതീവ ജാഗ്രതയോടെയും ആഘോഷിക്കാൻ പാടുള്ളു എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് വ്യാപനം കൂടി നില്‍ക്കുന്നതും അതിന് പുറമെ ജനിതക വകഭേദം വന്ന വൈറസിന്‍റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഈ ക്രിസ്മസ് പുതുവത്സര ആഘോഷവേളകളില്‍ പ്രിയ പൊതുജനം ഏവരും കരുതലോടെ പാലിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

Download ShalomBeats Radio 

Android App  | IOS App 

ക്രി​സ്തു​മ​സ് പു​തു​വ​ത്സ​ര വേ​ള​ക​ളി​ല്‍ നമ്മുടെ വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​ക​രെ പ​ര​മാ​വ​ധി കു​റ​യ്ക്കേ​ണ്ട​താ​ണ്. ഹൃ​ദ്രോ​ഗം, വൃ​ക്ക​രോ​ഗം തു​ട​ങ്ങി​യ ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രും പ്രായമു​ള്ള​വ​രും വീ​ടു​ക​ളി​ല്‍ ക​ഴി​യു​ക​യാ​ണെ​ങ്കി​ലും സ​ന്ദ​ര്‍​ശ​ക​ര്‍ വ​രു​മ്പോ​ള്‍ കൃ​ത്യ​മാ​യി മാ​സ്ക് ധ​രി​ക്കേ​ണ്ട​താ​ണ്. അ​വ​രു​മാ​യോ കു​ട്ടി​ക​ളു​മാ​യോ അ​ടു​ത്തി​ട​പ​ഴ​ക​രു​തെ​ന്നും ആരോഗ്യ മ​ന്ത്രി സംസ്ഥാനത്തെ ഓർമ്മിപ്പിച്ചു.

ദൈവാലയങ്ങളിലെ ഏത് ച​ട​ങ്ങു​ക​ളും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാലിച്ച് മാ​ത്ര​മേ ന​ട​ത്താ​ന്‍ പാ​ടു​ള്ളൂ​, ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം, പൊ​തു​യി​ട​ങ്ങ​ളി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണം. ക​ട​ക​ളി​ലും മ​റ്റ് പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും കൈ​ക​ള്‍ ഇ​ട​യ്ക്കി​ട​യ്ക്ക് സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നും ശ്ര​ദ്ധി​ക്ക​ണമെന്നും മന്ത്രി പ്രസ്താവിച്ചു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...