ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ ഓൺലൈൻ അർദ്ധവാർഷിക പരീക്ഷ നവം.29 ന്

0 883

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ ഈ വർഷത്തെ അർദ്ധവാർഷിക പരീക്ഷ 2020 നവംബർ മാസം 29 ഞായറാഴ്ച രാവിലെ 8 മണി മുതൽ 9 മണിവരെ ഓൺലൈൻ ആയി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഒരു ഫോണിൽ നിന്നും ഒന്നിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന സാഹചര്യത്തിയുള്ളവർക്ക് പരീക്ഷ പൂർത്തിയാക്കാൻ 10 മണി വരെയുള്ള സമയം ഉപയോഗിക്കാവുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

പ്രീസ്കൂൾ 1- ൻറെ ആദ്യ 8 പാഠങ്ങളിൽ നിന്നും പ്രീ-സ്കൂൾ 2 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ആദ്യ 20 പാഠങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. പ്രീ- സ്‌കൂൾ-1, 2 & 1, 2 ക്ലാസുകൾ എന്നീ വിഭാഗങ്ങളിലെ കുട്ടികൾക്ക് പരീക്ഷയിൽ പങ്കെടുക്കുന്നതിന് മാതാപിതാക്കളുടെ സഹായം തേടാവുന്നതാണ്.

ചോദ്യങ്ങളുടെ ഘടന
Pre School 1& 2, Class 1 & 2 : 20 Questions (1 Mark Each) = Total 20 Marks
Class 3 & 4 : 30 Questions (1 Mark Each) = Total 30 Marks
Class 5 to 12 : 50 Questions (1 Mark Each) = Total 50 Marks

ഓൺലൈൻ ആയി നടക്കുന്നതിനാൽ കഴിഞ്ഞ വർഷത്തെ മാതൃകയിലുള്ള ചോദ്യങ്ങൾക്ക് പകരം Objective type ചോദ്യങ്ങളായിരിക്കും നൽകുക. ഓരോ ചോദ്യത്തിനും നൽകിയിരിക്കുന്ന 3 ഓപ്ഷനുകളിൽ നിന്ന് ഒന്നു തിരഞ്ഞെടുക്കേണ്ടതാണ്. ചോദ്യങ്ങൾ മലയാളത്തിലായിരിക്കും നൽകുക. മനപാഠവാക്യങ്ങളും ചോദ്യങ്ങളിൽ ഉൾപ്പെടുത്തുന്നതായിരിക്കും പരീക്ഷയുടെ ഉത്തരങ്ങൾ സബ്മിറ്റ് ചെയുമ്പോൾ തന്നെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ മാർക്ക് ലഭ്യമാകുന്നതാണ്.

ഗൂഗിൾ ക്ലാസ്സ് റൂം വഴി ചോദ്യപേപ്പർ നൽകുന്നതിനാൽ ക്ലാസ് റൂമിൽ ജോയിൻ ചെയ്യാത്തവർക്ക് പരീക്ഷയിൽ പങ്കെടുക്കുവാൻ കഴിയുന്നതല്ല. 2021 ജൂൺ മാസം നടക്കേണ്ടുന്ന ഫൈനൽ പരീക്ഷയിൽ ആ സമയത്തെ സാഹചര്യം വിലയിരുത്തി ക്രമീകരണങ്ങൾ നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
+91 9496334564
(ഓൺലൈൻ സണ്ടേസ്കൂൾ ഹെൽപ് ലൈൻ)

You might also like
Comments
Loading...