മാർ ക്രിസോസ്റ്റം തിരുമേനിയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ ആശങ്ക

0 870

തിരുവല്ല: മാർത്തോമ്മ സഭയുടെ മുൻ പരമാദ്ധ്യക്ഷനും, രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതുമായ മാർ ക്രിസോസ്റ്റം വലിയ മെത്രോപോലിത്തയുടെ ആരോഗ്യ നിലയിൽ നേരിയ ആശങ്ക.

കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന തിരുമേനിയെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ സി.എം.സി. ആശുപത്രിയിലേക്ക് വൈകാതെ തന്നെ മാറ്റാനുള്ള ക്രമീകരണങ്ങൾ സഭ ചെയ്തു വരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണ്ണയാണ് തിരുമേനിയുടെ ആരോഗ്യനിലയിൽ ആശങ്ക ഉണ്ടാക്കുന്നത്.
പ്രിയ ദൈവമക്കളുടെ വിലയേറിയ പ്രാർത്ഥന സഭ അഭ്യർത്ഥിച്ചിരുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!