തദ്ദേശ തിരഞ്ഞെടുപ്പിനു മാർഗ്ഗനിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ

0 455

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ പാടുള്ളൂ. നാമനിർദേശ പത്രികാസമർപ്പണ സമയത്ത് മൂന്നുപേരെയും ഭവന സന്ദർശന സമയത്ത് അഞ്ചുപേരെയും അനുവദിക്കും.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മുതൽ വോട്ടെണ്ണൽ വരെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ഉത്തരവിലെ പ്രധാന നിർദേശങ്ങൾ:

☞നാമനിർദേശ പത്രികാ സമർപ്പണത്തിന് മൂന്നുപേരിൽ കൂടുതൽ പാടില്ല.
☞സ്ഥാനാനാർഥികൾക്കൊപ്പം ജാഥയോ വാഹനവ്യൂഹമോ പാടില്ല. ഒരു വാഹനം മാത്രമേ അനുവദിക്കൂ.
☞വോട്ട് തേടിയുള്ള ഭവന സന്ദർശനത്തിന് സ്ഥാനാർഥി അടക്കം അഞ്ചുപേർ മാത്രമേ പാടുള്ളൂ.
☞റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനവങ്ങളേ ഉപയോഗിക്കാവൂ.
☞ജാഥ, ആൾക്കൂട്ടം, പരസ്യപ്രചാരണത്തിന്റെ അവസാന ദിവസത്തെ കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം
☞തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ കൂടുതലായി ഉപയോഗിക്കണം
☞സ്ഥാനാർഥികൾക്ക് നോട്ടുമാല, ഹാരം, ബൊക്കെ, ഷാൾ എന്നിവ നൽകിക്കൊണ്ടുള്ള സ്വീകരണം പാടില്ല.
☞പോളിങ് സ്റ്റേഷനുകളിൽ വെള്ളം,സോപ്പ്, സാനിറ്റൈസർ എന്നിവ നിർബന്ധമായും കരുതണം.
☞ബൂത്ത് ഏജന്റുമാർ പത്തിൽ കൂടരുത്.
☞പോളിങ് സ്റ്റേഷന്റെ ദൂരപരിധിക്ക് പുറത്തുള്ള സ്ലിപ്പ് വിതരണത്തിന് രണ്ടുപേർ മാത്രം.
☞പോളിങ് ഉദ്യോഗസ്ഥർ മാസ്ക്, ഫെയ്സ് ഷീൽഡും കയ്യുറയും ധരിക്കണം.
☞ബൂത്തിനുള്ളിൽ ഒരേസമയം മൂന്ന് വോട്ടർമാരെ മാത്രമേ അനുവദിക്കാവൂ.

കോവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും തപാൽ വോട്ട് അനുവദിച്ചു. വോട്ടെണ്ണലിനു ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങൾക്കും കോവിഡ് മാനദണ്ഡം നിർബന്ധമാക്കി.

You might also like
Comments
Loading...