പാസ്റ്റര്‍ പി.എ.വി സാമിന് യാത്രമൊഴി

0 1,427

മുളക്കുഴ: നിത്യതയില്‍ പ്രവേശിച്ച ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് മുന്‍ ഓവര്‍സിയറും മുന്‍ വെസ്റ്റേഷ്യന്‍ സൂപ്രണ്ടുമായിരുന്ന പാസ്റ്റര്‍ പി.എ.വി സാമിന് പെന്തക്കോസ്ത് സമൂഹം യാത്രാമൊഴി നല്കി. 17/10/2020 ശനിയാഴ്ച സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നിൽ പ്രത്യേകം തയ്യാര്‍ ചെയ്ത പന്തലില്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻറെ ഔദ്യോഗിക ചുമതലയിൽ നടന്നു. ശുശ്രൂഷകള്‍ക്ക് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ.റെജി, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ റ്റി. എം മാമച്ചന്‍, എഡ്യുക്കേഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു.കെ മാത്യു, പാസ്റ്റര്‍ ഈപ്പന്‍ ചെറിയാന്‍, പാസ്റ്റര്‍ പി.ആര്‍ ബേബി എന്നിവര്‍ നേതൃത്വം വഹിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് ദൈവവചനം ശുശ്രൂഷിച്ചു. സെമിത്തേരിയിലെ ശുശ്രൂഷകള്‍ ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടകാ ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി നിര്‍വ്വഹിച്ചു.സംസ്‌കാരം മുളക്കുഴ ദൈവസഭാ സെമിത്തേരിയില്‍ നടത്തി. പാസ്റ്റര്‍മാരായ റ്റി.വത്സന്‍ ഏബ്രഹാം, ഓ.എം രാജുക്കുട്ടി, പി.ജെ തോമസ്, എം.പി ജോര്‍ജ്കുട്ടി, എന്‍.പി കൊച്ചുമോന്‍, ബെന്നി ജോണ്‍ തുടങ്ങി അനേകം സഭാ നേതക്കാന്മാരും, പാസ്റ്റര്‍മാരായ ജെ. ജോസഫ്, സജി ജോര്‍ജ്, സാംകുട്ടി മാത്യു, പി.സി ചെറിയാന്‍, ഷൈജു തോമസ് ഞാറയ്ക്കല്‍, മാത്യു ബേബി ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല തുടങ്ങിയവരും, ഫിന്നി.പി മാത്യു, വിജോയ് സ്‌കറിയ തുടങ്ങിയ മാധ്യമ പ്രവര്‍ത്തകരും, ആന്റോ ആന്റണി എം.പി, കെ.പി.സി.സി സെക്രട്ടറി എബി ഈപ്പന്‍, ജോസഫ് എം.പുതുശ്ശേരി തുടങ്ങി അനേകം രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റിതര സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.

Advertisement

You might also like
Comments
Loading...
error: Content is protected !!