വാഹന അപകടത്തിൽപെട്ട് എം.കെ.ശ്രീജിത്ത് (22) നിത്യതയിൽ ചേർക്കപ്പെട്ടു
തിരുവല്ല : ഐപിസി തിരുവല്ല സെന്ററിലെ മൂലയിൽപുതവൽ പ്രാർത്ഥനാലയം സഭയുടെ സെക്രട്ടറിയും തിരുവല്ല വെസ്റ്റ് യു.പി.എഫ് കമ്മിറ്റി അംഗവുമായ എം.കെ.ശ്രീജിത്ത് (22) എം.സി.റോഡിൽ ചിങ്ങവനത്തിനടുത്ത് വച്ച് വാഹന അപകടത്തിൽ പെട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. അപകടത്തിൽ പെട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പിതൃസഹോദരപുത്രനെ കണ്ട് മടങ്ങി വരുമ്പോഴാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിന് നിസ്സാര പരുക്ക് ഉണ്ട്.
സംസ്ക്കാരം ബുധൻ ഉച്ചകഴിഞ്ഞ് 2 മണിക്ക്. പിതാവ്: കൃഷ്ണൻകുട്ടി (ബാബു), മാതാവ്: രാധാമണി, സഹോദരൻ: ബിജിത്ത്.(അവരുടെ ഭവനത്തിലായിരുന്നു സഭയുടെ ആരാധന നടന്നിരുന്നത്). പിതാവും രോഗാവസ്ഥയിൽ ഭവനത്തിൽ വിശ്രമിക്കുകയാണ്.