എ ജി അടൂർ സെക്ഷൻ ആശ്വാസ തണലായി നാലാംഘട്ടം

0 404

അടൂർ: അടൂർ സെക്ഷന്റെ അഭിമുഖ്യത്തിൽ
സഭാ ശുശ്രൂഷകൻമാർക്കും വിശ്വാസികൾക്കും ഉള്ള
സഹായവിതരണം ജൂലൈ 22ന് നടന്നു. കോവിഡ് 19
എന്ന മഹാമാരി നിമിത്തം സമാനതകളില്ലാത്ത ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് സാമ്പത്തികമായി തകർച്ച അനുഭവിക്കുന്ന അടൂർ സെക്ഷനിലെ വിശ്വാസികൾക്കും, പ്രാദേശികമായി ഏർപ്പെടുത്തുന്ന ലോക് ഡൗൺ നിമിത്തമോ കോവിഡ്19 മാനദണ്ഡങ്ങൾ അനുസരിച്ച് തുറക്കുവാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത നിമിത്തമോ അടഞ്ഞുകിടക്കുന്ന ആലയങ്ങളുടെ ഫെയ്ത്ത് ഹോമുകളിൽ പാർക്കുന്ന സഭാ ശുശ്രൂഷകൻ മാർക്കും ഒരുപോലെ ആശ്വാസം നൽകുന്ന പദ്ധതിയാണ് അടൂർ സെക്ഷൻ കമ്മിറ്റി ഇടയ്ക്കാട് ശാലോം അസംബ്ലി ഓഫ് ഗോഡ് സഭാംഗങ്ങളായ ബ്രദർ ജെയിംസ് ,
ബ്രദർ സാബു യോഹന്നാൻ (USA) ബ്രദർ സജി യോഹന്നാൻ കുവൈറ്റ് ബ്രദർ ജോയിക്കുട്ടി ഗുജറാത്ത് എന്നിവരുടെ സഹായത്താൽ നടപ്പിലാക്കിയത് .

22/07/2020ബുധനാഴ്ച രാവിലെ 10:30 ന് പാസ്റ്റർ ജെ.ജോസിൻറെ
(എ.ജി.ഇടക്കാട് ) അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ ജോസ് ടി.ജോർജ് ,മധ്യമേഖലാ ഡയറക്ടർ പാസ്റ്റർ. വി വൈ. ജോസുകുട്ടി എന്നിവർ അനുമോദനവാചകങ്ങളും
നന്ദിയും രേഖപ്പെടുത്തി. പാസ്റ്റർ ഷാജി എസ് (പറക്കോട് ) പാസ്റ്റർ ബിജു തങ്കച്ചൻ (പഴകുളം) പാസ്റ്റർ ബിജു കെ(നടുതേരി ) പാസ്റ്റർ മാത്യു ജോർജ് (പത്തനംതിട്ട ) എന്നിവർ വിവിധ വിഷയങ്ങൾക്കായി പ്രാർത്ഥിച്ചു. മധ്യമേഖലയിലെ സെക്ഷനുകൾക്ക് വേണ്ടിയുള്ള കിറ്റുകൾ പാസ്റ്റർ. വി.വൈ. ജോസ്കുട്ടിയും അടൂർ സെക്ഷനു വേണ്ടിയുള്ള കിറ്റുകൾ പ്രസ്‌ബിറ്ററും ഏറ്റുവാങ്ങി. സെക്ഷനും മേഖലയ്ക്കും മാത്രമല്ല ഇടയ്ക്കാട് ഉള്ള 350 ലധികം ദുരിതമനുഭവിക്കുന്ന ആളുകൾക്കും
സഭ,ജാതി,മത വ്യത്യാസമില്ലാതെ ഭക്ഷ്യധാന്യ കിറ്റ് അരി എന്നിവ എത്തിക്കുവാൻ ഇടയ്ക്കാട് ഏ .ജി സഭാ വിശ്വാസികളായ സഹോദരന്മാർക്ക് കഴിഞ്ഞത് വളരെ ശ്ലാഘനീയമാണ്.
സുവിശേഷത്തിന് അകത്തുള്ള ദൈവ സ്നേഹത്തിന്റെ കരുതൽ ജനം മനസ്സിലാക്കുവാൻ ഇടയായി. അടൂർ സെക്ഷനിൽ സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്ന ശുശ്രൂഷകൻമാർക്ക് സാമ്പത്തിക സഹായവും ഭക്ഷ്യധാന്യ കിറ്റും, വിശ്വാസികൾക്ക് ഭക്ഷ്യധാന്യ കിറ്റും ആണ് ഈ നാലാം ഘട്ടത്തിൽ വിതരണം ചെയ്തത് . സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോസ് ടി. ജോർജിനോടൊപ്പം പറക്കോട് ന്യൂ ലൈഫ് എ.ജി ശുശ്രൂഷകൻ ആയ പാസ്റ്റർ ഷാജി എസ്. കിറ്റുകൾ ശുശ്രൂഷക ന്മാർക്കും വിശ്വാസികൾക്കും എത്തിക്കുന്നതിന് നേതൃത്വം നൽകി.
കോവിഡ് 19 എന്ന മഹാമാരി നിമിത്തം ക്ളേശമനുഭവിക്കുന്ന ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും ഇതിനോടകം മൂന്നു ഘട്ടങ്ങളിലായ് ധാന്യങ്ങളും പച്ചക്കറികളും അടങ്ങുന്ന ക്വിറ്റുകൾ, സാമ്പത്തിക സഹായം, ചികിത്സ സഹായം തുടങ്ങിയവ നൽകുവാൻ സെക്ഷൻ കമ്മറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. പാസ്റ്റർ ജോസ് റ്റി. ജോർജ്ജ് (പ്രസ്‌ബിറ്റർ ), റവ. ഡോ. രാജൻ ജോർജ്ജ് (കോ – ഓർഡിനേറ്റർ ) പാസ്റ്റർ ജോർജ്ജ് വർഗീസ് (സെക്രട്ടറി )പാസ്റ്റർ സന്തോഷ്‌ ജി. (ട്രഷ റർ )സഹോദരൻമാരായ എ. കെ. ജോൺ, പി. ഡി. ജോണി കുട്ടി എന്നിവർ സെക്ഷൻ കമ്മിറ്റിക്ക് നേതൃത്വം നല്കുന്നു.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!