ആരാധനാലയങ്ങൾ നിബന്ധനയോടെ തുറക്കാൻ അനുവദിക്കണം: പെന്തെക്കോസ്ത്ത് നേതൃത്വം

0 1,285

കുമ്പനാട് : സംസ്ഥാനത്ത് കൊറോണ രോഗത്തിന്റെ ഈ ലോക്ക്ഡൌൺ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങൾ തുറക്കുകയും തുടർന്ന് സർക്കാർ അനുശാസിക്കുന്ന നിബന്ധനകൾ പാലിച്ചകൊണ്ട് ആരാധന നടത്താനുള്ള അനുവാദം നൽകണമെന്ന് എന്ന് അപേക്ഷയുമായി പെന്തെക്കോസ്ത്ത് നേതൃത്വം.
ഇന്ത്യാ പെന്തെക്കോസ്ത്ത് ദൈവസഭയുടെ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് വെച്ച് നടന്ന സമ്മേളനത്തിൽ സഭയുടെ അന്തർദേശീയ ജനറൽ സെക്രട്ടറി റവ. സാം ജോർജ് അധ്യക്ഷത വഹിക്കുകയും അതിനോടൊപ്പം വിവിധ പെന്തെക്കോസ്ത്ത് സഭകളെ പ്രതിനിധാനം ചെയ്ത പാസ്റ്റർമാരായ റവ. സി.സി. തോമസ് (ചർച്ച് ഓഫ് ഗോഡ് സംസ്ഥാന ഓവർസിയർ), പാസ്റ്റർ ടി.വി. പൗലോസ് (അസംബ്ലീസ് ഓഫ് ഗോഡ് സെക്രട്ടറി) പാസ്റ്റർ ജോൺസൺ കെ. ശാമുവൽ (ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി), റവ. തോമസ് ഫിലിപ്പ് (ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ പ്രസിഡന്റ്), റവ. കെ.സി. സണ്ണിക്കുട്ടി (ദൈവസഭ, കേരള റീജിയൻ ഓവർസിയർ), പാസ്റ്റർ ജോയി ചാണ്ടി (ചർച്ച് ഓഫ് ഗോഡ്, കല്ലുമല), റവ. ബിജു ഫിലിപ്പ് (ഡബ്ല്യു.എം.ഇ.), ഐ.പി.സി. കേന്ദ്ര സംസ്ഥാന നേതാക്കളായ പാസ്റ്റർ എം.പി. ജോർജ് കുട്ടി, പാസ്റ്റർ സി.സി. ഏബ്രഹാം, പാസ്റ്റർ ഷിബു നെടുവേലിൽ, സണ്ണി മുളമൂട്ടിൽ, പി.എം. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

You might also like
Comments
Loading...