ഓൺലൈനായി കുഞ്ഞുങ്ങൾക്ക് വേണ്ടി വേദ പഠനം യാഥാർഥ്യമാക്കി തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂൾ; ആദ്യ സെക്ഷൻ മെയ് 9ന്

0 1,329

കുട്ടികൾക്കായുളള വേദപഠനം ഓൺലൈൻ മുഖാന്തിരം യാഥാർഥ്യമാക്കി തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂൾ. ഓൺലൈനിൽ
സൂം ആപ്പിളിക്കേഷൻ മുഖാന്തിരം 4 വയസ് മുതൽ 16 വയസു വരയുള്ള കുട്ടികൾക്ക് വേണ്ടിയാണ് വേദപഠനം യാഥാർഥ്യമാക്കുന്നത്. സണ്ടേസ്കൂളുകൾ നടത്തുവാൻ കഴിയാതെ വന്നിരിക്കുന്ന സാഹചര്യത്തിൽ ദൈവ വചനം കുട്ടികളെ ആകർഷകമായി പഠിപ്പിക്കാൻ ഒരു അസുലഭ അവസരമാണ്‌ തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്നത്.
സ്വദേശത്തും വിദേശത്തുമുള്ള സഭാ വ്യത്യാസമില്ലാതെ എല്ലാ കൂട്ടുകാർക്കും പ്രവേശനം ലഭ്യമാണ്. 10 വയസിനു താഴെയുള്ള കുട്ടികൾക്കും 10 വയസിനു മുകളിലുളള കുട്ടികൾക്കും പ്രത്യേക സെക്ഷനുകൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഒരുക്കിയിട്ടുണ്ട്.
ഓൺലൈനായുള്ള ക്ലാസുകൾ ശനിയാഴ്ചകലിലായിരിക്കും നടത്തുക.
സെക്ഷനുകളിൽ ലൈവായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം, ലൈവ് ക്വിസ് പ്രോഗ്രാമുകൾ, ആക്ഷൻ സോങ്ങുകൾ, ബൈബിൾ പഠനം, മിഷനറി സ്റ്റോറി, വീഡിയോ ടൈം, ഗെയിമുകൾ, ക്രാഫ്റ്റുകൾ എന്നിവ സെക്ഷനിൽ ഉൾപെടുത്തിയിട്ടിട്ടുണ്ട്.
ബാലശുശ്രൂഷയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട തിമഥി ഇൻസ്റ്റിട്യൂട്ടിലെ അദ്ധ്യാപകർ വിവിധ രാജ്യങ്ങളിൽ നിന്ന് ക്ലാസുകൾക്ക് നേതൃത്വം നൽകും. ഒരു സെക്ഷൻ
75 മിനിറ്റ് നീളുന്നതാണ്.
മെയ് 9തിനു സൗജന്യമായുള്ള ഒരു മോഡൽ ക്ളാസ്സിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. തുടർന്ന് മെയ് 16 മുതൽ റെഗുലർ ആയിട്ടുള്ള സെക്ഷനുകൾ ആരംഭിക്കും. താഴെ കാണുന്ന ലിങ്കിലൂടെ
സ്ക്രിപ്ച്ചർ സ്കൂളിലേക്ക് രജിസ്‌ട്രേഷൻ ചെയ്യുവാൻ സാധിക്കും. tioss.org.

You might also like
Comments
Loading...