ഈ വർഷം പതിവിലും കൂടുതൽ മഴ ലഭിക്കും; വി​ദേ​ശ വി​ദ​ഗ്ധ​ർ

0 670

ചെ​ന്നൈ : സംസ്ഥാനത്ത്, ഈ ​വ​ർ​ഷം, പതിവിനെക്കാളും ഏറെ മഴ ലഭിക്കുമെന്ന് വി​ദേ​ശ വി​ദ​ഗ്ധ​ർ, അതെ സമയത്ത്, പ​തി​വു​മ​ഴ കാ​ല​വ​ർ​ഷ​ത്തി​ൽ ല​ഭി​ക്കു​മെ​ന്നാണ് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ​ വ​കു​പ്പ് അറിയിച്ചിട്ടുള്ളത്. ശ​രാ​ശ​രി മ​ഴ​യു​ടെ 90 മു​ത​ൽ 104 ശ​ത​മാ​നം വരെ മ​ഴ ലഭിക്കുമെന്നാണ് കാ​ലാ​വ​സ്ഥാ​വ​കു​പ്പ് (ഐ​.എം​.ഡി) അറിയിച്ചിട്ടുള്ളത്. അ​മേ​രി​ക്ക​യി​ലെ വെ​ത​ർ കമ്പനി (ഐ​.ബി​.എം), പ​റ​യു​ന്ന​ത് ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യു​ടെ 105 ശ​ത​മാ​നം മ​ഴ തീ​ർ​ച്ച​യാ​യും കി​ട്ടു​മെ​ന്നാ​ണ്. അതേസമയം, ജ​പ്പാ​നി​ലെ കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ച​നം ഇ​ത്ത​വ​ണത്തെ ഇ​ന്ത്യ​ൻ കാ​ല​വ​ർ​ഷത്തിൽ പ​തി​വി​ലും കൂ​ടു​ത​ൽ മ​ഴ ന​ൽ​കു​മെ​ന്നും വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ൺ​സൂ​ൺ (തു​ലാ​വ​ർ​ഷം) വ​രെ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നു​മാ​ണ്.

ഇ​ന്ത്യ​ൻ ഓ​ഷ്യ​ൻ ഡൈ​പ്പോ​ൾ (ഇ​ന്ത്യാ സ​മു​ദ്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് കി​ഴ​ക്കി​നേ​ക്കാ​ൾ ചൂ​ട് കൂടുന്ന അ​വ​സ്ഥ​) എ​ന്ന പ്ര​തി​ഭാ​സം ക​ഴി​ഞ്ഞ​ വ​ർ​ഷം വ​ള​രെ അ​നു​കൂ​ല​മാ​യ​താ​ണ് മ​ഴ ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യു​ടെ 110 ശ​ത​മാ​നം ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഈ​വ​ർ​ഷം അത് (ഐ​.ഒ​.ഡി) കാ​ണു​ന്നി​ല്ല. കാ​ല​വ​ർ​ഷ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന എ​ൽ​നീ​നോ (പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ചൂ​ടു വ്യ​ത്യാ​സം വ​രു​ന്ന​ത്) ഇ​ത്ത​വ​ണ കാ​ണ​പ്പെ​ടു​ന്നി​ല്ല. എ​ന്നാ​ൽ കാ​ല​വ​ർ​ഷ​ത്തെ സ​ഹാ​യി​ക്കു​ന്ന ലാ ​നീ​ന പ്ര​തി​ഭാ​സം ജൂ​ൺ കഴിയുമ്പോൾ എപ്പം വേണമെങ്കിലും ഉണ്ടാവാം എ​ന്നു കാ​ലാ​വ​സ്ഥാ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ പ്രസ്താവിക്കുന്നു.
ജൂ​ൺ ഒ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ എ​ന്ന കാ​ല​വ​ർ​ഷം.

Advertisement

You might also like
Comments
Loading...