സംസ്ഥാനത്ത് 28 പേര്‍ക്ക് കൂടി കൊറോണ ബാധ; കേരളം മുഴുവന്‍ ലോക്ക് ഡൗണ്‍ലേക്ക്

0 650

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 28 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ഇതോടെ കേരളത്തിൽ വൈറസ് ബാധിതരുടെ എണ്ണം മൊത്തം 91ആയി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ അസാധാരണമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന ഈ സ്ഥിതിയിൽ കേരളത്തിൽ ലോക്ക് ഡൌൺ പ്രാബല്യത്തിലാക്കി എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. ഈ മാസം 31വരെയാണ് ലോക്ക് ഡൗൺ ആലോചിക്കുന്നത് പിന്നിട് തീരുമാനിക്കും. അടച്ചു പൂട്ടലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ എല്ലാ അതിർത്തികളും അടയ്ക്കുമെന്നും അനന്തരം പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോക്ക് ഡൗൺ ഏർപ്പെടുത്തുമ്പോൾ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഇല്ലായിരിക്കും എന്നാൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. പെട്രോൾ പമ്പ്, എൽപിജി വിതരണം എന്നിവ ഉണ്ടാകും. എല്ലാ ആശുപത്രികളും പ്രവർത്തിക്കുന്നതായിരിക്കും. ജനങ്ങൾ വലിയ തോതിൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യത്തിന് ഇറങ്ങുന്നവർ ശാരീരിക അകലം അടക്കമുളളവ പാലിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ ഓഫീസുകൾ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കി പ്രവർത്തിക്കും. ആരാധനാലയങ്ങളിലെ ആളുകൾ കൂടുന്ന ചടങ്ങുകൾ നിർത്തിവെക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡി ഷോപ്പുകളും തുറക്കും. മറ്റു കടകൾ അടച്ചിടണം. റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി അനുവദിക്കും.

Advertisement

You might also like
Comments
Loading...
error: Content is protected !!