സംസ്ഥാനത്ത് എസ്‌.എസ്‌ എല്‍ സി, പ്ലസ്ടു അടക്കം എല്ലാ സര്‍വലാശാല പരീക്ഷകളും മാറ്റി

0 1,105

തിരുവനന്തപുരം: കൊറോണയുടെ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എസ്‌.എസ്‌.എല്‍.സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവെക്കുന്നതായി മന്ത്രി സഭ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്.

രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാനുള്ള കേന്ദ്രം നിര്‍ദേശം വന്നിട്ടും കേരളത്തില്‍ മുന്‍നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്താനായിരുന്നു വ്യാഴാഴ്ച വൈകുന്നേരം വരെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇന്ന് ചേര്‍ന്ന യോഗതത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Advertisement

You might also like
Comments
Loading...