കോവിഡ് 19 : പ്രാർത്ഥനക്ക് ആഹ്വാനം ചെയ്ത ഏ.ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്

0 916

പുനലൂർ : കോവിഡ്-19 മൂലം പ്രാർത്ഥനക്ക് ആഹ്വാനം ചെയ്ത ഏ.ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി.എസ്.ഫിലിപ്പ്. ആഗോള വ്യാപകമായി സകല ജനങ്ങളെയും ശാരീരികമായിയും മാനസികമായിയും തളർത്തി കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ചൊല്ലി വീഡിയോയിലൂടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ, കേരള ഗവൺമെൻറ് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ വേണ്ടി ജനങ്ങളെ അറിയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ അസംബ്ലീസ് ഓഫ് ഗോഡിലെ എല്ലാ വിശ്വാസികളും ശുശ്രൂഷകൻമാരും പാലിക്കേണം എന്ന് അദ്ദേഹം കൂട്ടിചേർത്തു. ഇതിന് അനുബന്ധമായി അസംബ്ലീസ് ഓഫ് ഗോഡ് സഭകളിലെ എല്ലാ മാസയോഗങ്ങൾ കൺവെൻഷനുകൾ മുതലായ എല്ലാ കൂട്ടായ്മ യോഗങ്ങളുo ഒഴിവാക്കുവാണം എന്ന് അഭ്യർത്ഥിച്ചു. അതിന് പുറമെ, ഞായറാഴ്ചകളിൽ നടക്കേണ്ടുന്ന സഭ ആരാധനകൾ ആരോഗ്യകരമായ നിലയിൽ പരിജ്ഞാനതോടെ ക്രമീകരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ജനങ്ങളുടെ സൗഖ്യത്തിനായും പകർച്ചവ്യാധികളിൽ നിന്ന് ദൈവം നമ്മെ വിടുവിക്കുന്നതിനായും എല്ലാ സഭകളും ഈ ദിവസങ്ങളിൽ ഉപവസിച്ച് പ്രാർത്ഥിക്കുവാനും അദ്ദേഹം ആഹ്വനം ചെയ്തു.

Advertisement

You might also like
Comments
Loading...