നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ വന്ദ്യ. മാത്യൂസ് കോർഎപ്പിസ്‌കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു

0 550

നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ വന്ദ്യ. മാത്യൂസ് കോർഎപ്പിസ്‌കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു.

‘മലങ്കരയിലെ ഗർജിക്കുന്ന സിംഹം’ മിഖായൽ മോർ ദിവന്നാസ്യോസ് മെത്രാപ്പോലീത്തയിൽ നിന്ന് 1948 – ൽ ശെമ്മാശ്ശ പട്ടവും തുടർന്ന് അദ്ദേഹത്തിന്റെ സെക്രട്ടറിയായും ശുശ്രൂഷിച്ച വന്ദ്യ അച്ചൻ ‘കിഴക്കിന്റെ വലിയമെത്രാപ്പോലീത്ത’ എബ്രഹാം മോർ ക്ളീമിസ് മെത്രാപ്പോലീത്തയിൽ നിന്ന് 1955 -ൽ കശീശാ പട്ടവും സ്വീകരിച്ചു.

ഇഗ്നാത്തിയോസ്‌ യാക്കൂബ് തൃതീയൻ പാത്രിയർക്കിസ് ബാവാ ദമാസ്ക്കസിൽ വച്ച് അദ്ദേഹത്തിന് കോർ എപ്പിസ്ക്കോപ്പ സ്ഥാനവും നൽകി.

സുറിയാനി സഭയിലെ നാല് പാത്രിയർക്കീസൻമാരുടെ കാലത്ത് വൈദിക ശുശ്രൂഷ നിർവ്വഹിക്കുകയും മൂന്ന് പാത്രിയർക്കീസന്മാരിൽ നിന്ന് നേരിട്ട് ശ്ലൈഹീക വാഴ് വുകൾ പ്രാപിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.

ദൈവിക സ്നേഹത്തിന്റെ ചാലകം, ആത്മാർത്ഥതയുടെ നിറകുടം, നിസ്തുല സേവനത്തിന്റെ മുഖമുദ്ര, സത്യവിശ്വാസത്തിന്റ കാവൽഭടൻ അങ്ങനെ വന്ദ്യ വല്യച്ചനെ കുറിച്ചുള്ള വിശേഷണങ്ങൾ വാക്കുകൾക്കതീതമാണ്.

തന്റെ അജപാലന ശുശ്രൂഷയിൽ 60 വർഷത്തിലധികം കാലവും മാതൃ ഇടവകയായ ആഞ്ഞിലിത്താനം സെന്റ് മേരീസ് ഇടവകയുടെ വികാരിയായും ആഞ്ഞിലിത്താനത്തെ നാനാജാതി മതസ്ഥരുടെ ഇടയനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്

Advertisement

You might also like
Comments
Loading...
error: Content is protected !!