വൈ പി ഇ കേരളാ സ്‌റ്റേറ്റ്

0 857

2018 – 2019 വർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭമായി “ജീവസ്പർശം”എന്ന നാമകരണത്തിൽ രക്തദാന പദ്ധതി നടത്തുകയാണ്. കാൽവറിയിൽ യേശുക്രിസ്തുമാനവ ജാതിയുടെ വീണ്ടെടുപ്പിനായി ജീവരക്തം ഊറ്റിത്തന്നു എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ജൂൺ 12 ചൊവ്വാഴ്ച രാവിലെ 8 : 30 നു പിരളശ്ശേരി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന സമ്മേളനത്തിലേയ്ക്കും തുടർന്ന് ദൈവ സഭാ ആസ്ഥാനത്ത് വൈ പി ഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ എ ടി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ബഹുമാന്യ സ്റ്റേറ്റ് ഓവർസിയർ റവ: സി സി തോമസ് ഉത്ഘാടനം നിർവ്വഹിക്കുന്നതുമായ ഈ മഹത്തായ സാമൂഹിക പ്രോഗ്രാമിലേയ്ക്ക് എല്ലാ വൈ.പി.ഇ അംഗങ്ങളേയും ആത്മാർത്ഥമായി ക്ഷണിച്ചു കൊള്ളുന്നു

രക്തഗ്രൂപ്പ് നിർണ്ണയത്തിനുള്ള സൗകര്യം അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. വരും കാലങ്ങളിൽ അടിയന്തര ഘട്ടങ്ങളിൽ വൈ പി ഇ യുടെ ഈ സേവനം ലഭ്യമാകത്തക്ക വിധത്തിൽ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ആവേശകരമായ പിന്തുണ ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നതിൽ ഞങ്ങൾ ദൈവത്തെ മഹത്വപ്പെടുത്തുന്നു. വൈ പി ഇ സ്‌റ്റേറ്റ് സെക്രട്ടറി ഇവഞ്ജലിസ്റ്റ് മാത്യു ബേബി യുടെ നേതൃത്വത്തിൽ പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ അറിയുവാനായി വിളിക്കുക.

9446962865
9447544999

A Poetic Devotional Journal

You might also like
Comments
Loading...