എക്സൽ മിനിസ്ട്രിസ് മിഷൻ ബോർഡ്‌ രൂപീകരിച്ചു

0 313

തിരുവല്ല: കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലുള്ള പ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ എക്സൽ മിനിസ്ട്രിയുടെ മിഷൻ ബോർഡ്‌ നിലവിൽ വന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി വിവിധ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന എക്സൽ മിനിസ്ട്രീസിന്റെ മിഷൻ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് മിഷൻ ബോർഡിന് രൂപം നൽകിയത്. രക്ഷാധികാരി റവ. തമ്പി മാത്യു (യു.സ്.എ), ചെയർമാൻ പാസ്റ്റർ ഷിനു തോമസ് (കാനഡ), ഡയറക്ടർ ബ്രദർ. ജോർജ് ടി വർഗീസ് (കാനഡ), സെക്രട്ടറി ബ്രദർ. ഫിന്നി വർഗീസ് (സൗദി അറേബ്യ), ട്രഷറാർ ബ്രദർ. ഷിനു തോമസ് (യു.സ്. എ), ബോർഡ്‌ അംഗങ്ങളായി ബ്രദർ. ബിനു സാമുവേൽ (കാനഡ) ബ്രദർ. റിനോ എം ജോൺ (മുംബൈ) എന്നീവരെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക, വിവിധ ഭാഷകളിൽ പുസ്തകങ്ങൾ പുറത്തിറക്കുക, വി ബി എസ്, മിനി കൺവൻഷൻ തുടങ്ങി വിവിധ പദ്ധതികൾ മിഷൻ ബോർഡ്‌ ക്രമീകരിക്കുമെന്നു ഡയറക്ടേഴ്സ് ആയ പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര, പാസ്റ്റർ അനിൽ പി എം ഇലന്തൂർ എന്നിവർ അറിയിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!