അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2020 : കേരളാ മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ പങ്കെടുക്കുന്നു

0 431

അടൂർ: 2020 ഫെബ്രുവരി 4 മുതൽ 9 വരെ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌റിക്ട കൗണ്സിലിന്റെ ജനറൽ കൺവെൻഷൻ പുതുതായി പണികഴിപ്പിച്ച അടൂർ പറന്തലിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് കൺവെൻഷൻ നഗറിൽ വെച്ച് നടക്കും. പുതിയ കൺവെൻഷൻ നഗറിന്റെ ഉത്ഘാടനം ഫെബ്രുവരി 4 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടും. കൂടാതെ ഈ കൺവെൻഷനിൽ 9 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ പങ്കെടുക്കുന്നു. പാസ്റ്റർ വി പി പൗലോസ്, പാസ്റ്റർ കെന്നഡി പോൾ, ബ്രദർ റിബിൻ തിരുവല്ല എന്നിവർ കടന്നു ചെന്ന് ക്ഷണിച്ച പ്രകാരം ആണ് മുഖ്യമന്ത്രി ഈ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് അറിയിച്ചു. അനുഗ്രഹീതരായ കർത്തൃദാസന്മാർ ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കുന്നു. പ്രശസ്ത ഗായകൻ ഡോക്ടർ ബ്ലെസ്സൺ മേമന നയിക്കുന്ന ഗാന ശുശ്രുഷയോടൊപ്പം എ ജി ക്വയർ ഗാനങ്ങൾ ആലപിക്കയും ചെയ്യും.

കൂടുതൽ വിവരങ്ങൾക് പുനലൂരുള്ള എ ജി ഓഫീസുമായി ബന്ധപെടുക. 04752224880

Advertisement

You might also like
Comments
Loading...
error: Content is protected !!