തിരുവല്ല ഒരുങ്ങി:97-മത്‌ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജനറൽ കൺവെൻഷൻ നാളെ മുതൽ.

0 442

മുളക്കുഴ: കഴിഞ്ഞ 96 വർഷങ്ങളും വളരെ അനുഗ്രഹമായി നടത്തപ്പെട്ട, ചർച്ച് ഓഫ് ഗോഡ്, കേരള സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ജനുവരി 20ന് (നാളെ) ചരിത്രത്തിലേക്ക് പുതിയ ഒരു വർഷത്തിലേക്ക് പ്രവേശിക്കുന്നു. അതെ, 97ആമത്‌ ജനറൽ കൺവെൻഷൻ തിരുവല്ല, രാമഞ്ചിറ ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ പ്ലാറ്റഫോമിൽ ആരംഭിക്കുന്നു. പോയ വർഷങ്ങളിൽ പോലെ ഈ വർഷവും സ്വദേശത്തിൽ നിന്നും വിദേശത്തിൽ നിന്നുമായി ആയിരക്കണക്കിന് ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കുന്നു.

ഈ വർഷത്തെ കൺവെൻഷൻ തീം “വിശ്വാസത്തിൽ നില നില്പിൻ” ആയിരിക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ റവ.സി.സി.തോമസ്, വൈകുന്നേരം 6 മണിക്ക് പ്രാർത്ഥിച്ചു ഉത്‌ഘാടനം നിർവഹിക്കും.

26ന് പകൽ നടക്കുന്ന സംയുക്ത ആരാധനയിൽ പതിനായിരങ്ങൾ പങ്കെടുക്കും.

Advertisement

You might also like
Comments
Loading...
error: Content is protected !!