WME സഭകളുടെ സ്ഥാപകനായ പാസ്റ്റർ സി എസ് മാത്യുവിന്റെ ജീവചരിത്രമടങ്ങിയ ഗ്രന്ഥവും മുന്നൂറ്റിഅമ്പത് ഗാനങ്ങൾ അടങ്ങിയ “ധ്യാനാനന്ദ ഗീതങ്ങൾ” എന്ന സംഗീത സമാഹാരവും പ്രകാശനം ചെയ്തു.

0 1,216

വാർത്ത : നിബു അലക്സാണ്ടർ

കരിയംപ്ലാവ് : ഭാരത പെന്തക്കോസ്ത് ശില്പികളിൽ പ്രധാനിയും WME സഭകളുടെ സ്ഥാപകനുമായ പാസ്റ്റർ സി എസ് മാത്യുവിന്റെ ജീവചരിത്രം “ക്രിസ്തുവിന്റെ അപ്പൊസ്തലൻ പാസ്റ്റർ സി എസ് മാത്യു” എന്ന ഗ്രന്ഥവും പാസ്റ്റർ സി എസ് മാത്യു രചിച്ച മുന്നൂറ്റിഅമ്പത് ഗാനങ്ങൾ അടങ്ങിയ “ധ്യാനാനന്ദ ഗീതങ്ങൾ” എന്ന സംഗീത സമാഹാരവും പ്രകാശനം ചെയ്തു. 71-മത് കരിയംപ്ലാവ് കൺവൻഷൻ വേദിയിൽ വെച്ച് നടന്ന പ്രകാശനചടങ്ങിൽ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ ജെറിൻ രാജുക്കുട്ടി അധ്യക്ഷത വഹിക്കുകയും പാസ്റ്റർ അനീഷ് കാവാലം ഇരുഗ്രന്ഥങ്ങളുടെയും സമർപ്പണ പ്രാർത്ഥന നടത്തി. രാജു എബ്രഹാം എം.എൽ.എ ഇരുഗ്രന്ഥങ്ങളുടെയും പ്രകാശനകർമ്മം നിർവഹിച്ചു. ജീവചരിത്രത്തിന്റെ ആദ്യകോപ്പി ഗുഡ്ന്യൂസ്‌ വാരികയുടെ പ്രധിനിധി പാസ്റ്റർ കെ കെ ഏബ്രഹാമും സംഗീതസമാഹാരത്തിന്റെ ആദ്യകോപ്പി സങ്കീർത്തനം പത്രാധിപർ വിജോയ് സ്കറിയയും ഏറ്റുവാങ്ങി. പാസ്റ്റർ സി എസ് മാത്യുവിന്റെ ഗാനങ്ങളും ജീവിതാനുഭവങ്ങളും പുതുതലമുറക്ക് എന്നും പ്രചോദനമാകുമെന്ന് WME ജനറൽ പ്രസിഡന്റും ജീവചരിത്രഗ്രന്ഥത്തിന്റെ രചയിതാവുമായ പാസ്റ്റർ ഒ എം രാജുക്കുട്ടി പ്രസ്താവിച്ചു. പാസ്റ്റർ സി ജെ മാനുവൽ, പാസ്റ്റർ ഷാജു അലിമുക്ക് എന്നിവർ ആശംസകൾ അറിയിച്ചു

Download ShalomBeats Radio 

Android App  | IOS App 

ക്രിസ്തുവിന്റെ അപ്പൊസ്തലൻ പാസ്റ്റർ സി എസ് മാത്യു
Life of C S Mathew

ഭാരത പെന്തക്കോസ്ത് ശില്പികളിൽ പ്രധാനിയും WME സഭകളുടെ സ്ഥാപകനുമായ പാസ്റ്റർ സി എസ് മാത്യുവിന്റെ ത്യാഗോജലമായ ജീവചരിത്രം….. ക്രൈസ്തവ കൈരളിക്ക് അനശ്വരഗാനങ്ങൾ സമ്മാനിച്ച ഭക്തികവി….
സി എസ് മാത്യുവിന്റെ പാട്ടുകളും പ്രഭാഷണങ്ങളും ഭാരത പെന്തക്കോസ്ത് ചരിത്ര നിർമ്മിതിയിൽ നൽകിയ സംഭാവനകളെ അപഗ്രഥിക്കുന്ന ചരിത്രഗ്രന്ഥം…..
ആത്മീയതയിലൂടെ സാമൂഹികമുന്നേറ്റ വിപ്ലവത്തിന് തുടക്കം കുറിച്ച സി എസ്-ന്റെ ജീവിതാനുഭങ്ങൾ ഭാരതപെന്തെക്കോസ്ത് ചരിത്രത്തിൽ ഇന്നും വേറിട്ട അധ്യായമായി നിലനിൽക്കുന്നു…..
തന്റെ പ്രേഷിതപ്രയാണത്തിലെ ചരിത്രമുഹൂർത്തങ്ങൾ, യാത്ര വിവരണങ്ങൾ, ചിത്രങ്ങൾ, ഡയറിക്കുറിപ്പുകൾ എന്നിവ ഉൾപ്പെടെ പുറത്തിറങ്ങുന്ന ഈ ഗ്രന്ഥം വായനയുടെ പുത്തൻജാലകം നമുക്ക് മുന്നിൽ തുറക്കുന്നു……

ധ്യാനാനന്ദ ഗീതങ്ങൾ

ക്രൈസ്തവ കൈരളിയുടെ മധുര ഗാനങ്ങളിൽ പാസ്റ്റർ സി എസ് മാത്യു രചിച്ച ഗാനങ്ങൾ എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ ആണ്… പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ പാട്ടുകളുടെ സ്വീകാര്യതയും പ്രചുരപ്രചാരതയും വർദ്ധിച്ചു വരുന്നു…..

എൻപ്രിയനെപ്പോൽ_സുന്ദരനായി..
കൊടിയകാറ്റ് അടിക്കേണമേ..
ഞാൻനിന്നെ ഒരുനാളുംഅനാഥനായി…
പതിനായിരം പേർകളിൽ പരമ സുന്ദരനായ….
തുടങ്ങിയ മുന്നൂറ്റിഅമ്പതോളം ഗാനങ്ങൾ പാസ്റ്റർ സി എസ് മാത്യുവിന്റെ തൂലികയിൽകൂടി പുറത്തു വന്നു….
വിശ്വാസജീവിതത്തിന്റെ തീഷ്ണമായ അനുഭവങ്ങളിൽ ചാലിച്ചെഴുതിയ ഈ ഗാനങ്ങളിൽ, സ്വർഗീയ പ്രത്യാശ നിറഞ്ഞുനിൽക്കുന്നതായി നമുക്ക് കാണാൻ കഴിയും…
പാസ്റ്റർ സി എസ് മാത്യു, പാസ്റ്റർ എം എൽ ജോൺ (യാഹെൻ ദൈവാമെന്നാശ്രയമേ…) തുടങ്ങിയവരുടെ തൂലികയിൽ കൂടി വെളിച്ചംകണ്ട സ്വർഗീയ സംഗീതത്തിന്റെ പ്രവാഹം ഇന്നും തുടർന്നുകൊണ്ട് ഇരിക്കുന്നു……
പാസ്റ്റർ ഒ എം രാജുക്കുട്ടി സൂസൻ രാജുക്കുട്ടി എന്നിവർ രചിച്ച ഗാനങ്ങൾ ചുരുങ്ങിയ കാലംകൊണ്ട് വളരെ പ്രശസ്തി ആർജ്ജിച്ചു…..
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല…
പാരിൽ പാർക്കും അല്പായുസ്സിൽ….
എന്ന് മേഘേ വന്നിടും എന്റെ പ്രാണനായകാ…. തുടങ്ങിയ ഗാനങ്ങൾ വളരെ പെട്ടന്ന് പ്രചാരം നേടുകയും, നവമാധ്യമങ്ങളിൽ ലക്ഷകണക്കിന് viewers-നെ സൃഷ്ട്ടിക്കുവാനും ഈ ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്….

മലയാള ക്രൈസ്തവ പാട്ടുപ്രസ്ഥാനത്തിനെ അനശ്വരമാക്കിയ WME ഗാനസഞ്ജയത്തിലെ ഒരുപിടി മധുരഗാനങ്ങൾ, ധ്യാനാനന്ദ ഗീതങ്ങൾ എന്ന സംഗീതസമാഹാരത്തിലൂടെ വീണ്ടും ഹൃദയപൂർവ്വം സമർപ്പിക്കുന്നു…

You might also like
Comments
Loading...