അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ ശുശ്രൂഷകരെ  ആദരിച്ചു

0 958

അടൂർ : ക്രൈസ്തവശുശ്രൂഷാ രംഗത്ത് ദീർഘവർഷങ്ങൾ  സ്തുത്യർഹമായ സേവനം കാഴ്ചവെച്ച  ശുശ്രൂഷകർക്ക് അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ ആദരവ് നൽകി ബഹുമാനിച്ചു. അമ്പതിലേറെ വർഷങ്ങളിലായി കർത്തൃവേലയിലായിരിക്കുന്ന പാസ്റ്റർ വൈ ബെന്നിക്കും പാസ്റ്റർ ഓ ശാമുവേലിനുമാണ് ആദരവ് നൽകിയത്.

അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോസ് റ്റി ജോർജിന്റെ അധ്യക്ഷതയിൽ അടൂർ ലോഗോസ് ഓഡിറ്റോറിയത്തിൽ ഡിസംബർ 21നു  നടന്ന കൂട്ടായ്‌മയോഗത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യൻ മിഷൻ ഡയറക്ടറും മലയാളം ഡിസ്ട്രിക് മുൻ സൂപ്രണ്ടുമായ റവ : ടി ജെ ശാമുവേൽ ഇരുവരെയും ആദരിച്ചു.

പ്രീണനങ്ങളുടെ നടുവിലും കർത്താവിനായ് വിശ്വസ്ഥയോടെ നിലനിന്ന കർത്തൃദാസന്മാരുടെ ജീവിതസാക്ഷ്യങ്ങൾ കൂടിവന്നവർക്കു പ്രചോദനമായി. വിവിധ  കർത്തൃദാസന്മാരുടെ സാനിധ്യത്തിൽ നടന്ന യോഗത്തിൽ അടൂർ സെക്ഷനിലുള്ള  സഭാംഗങ്ങൾ പങ്കെടുത്തു. ക്രൈസ്തവ മേഖലക്കു സമഗ്ര സംഭാവനകൾ നൽകിയ ധീര സുവിശേഷപോരാളികൾക്ക്  ശാലോം ധ്വനിയുടെ ആശംസകൾ.

Advertisement

You might also like
Comments
Loading...
error: Content is protected !!