ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ YPCA കവളപ്പാറ ശാന്തി ഗ്രാമം ചെമ്പ്ര കോളനിയിൽ കുടിവെള്ള ആവശ്യത്തിനായി കുഴൽ കിണർ നിർമ്മിച്ച് നൽകി

0 340

നിലമ്പൂർ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ YPCA യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രളയത്തിനുശേഷം രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്നു എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തത് കവളപ്പാറ ശാന്തി ഗ്രാമം ചെമ്പ്ര കോളനിയിൽ കുടിവെള്ള ആവശ്യത്തിനായി കുഴൽ കിണർ നിർമ്മിച്ച് നൽകി
പാസ്റ്റർ എബ്രഹാം തോമസ് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചുങ്കത്തറ, ബ്രദർ ഷിബു സക്കറിയ ,ബ്രദർ സിബി(ypca കേരള സ്റ്റേറ്റ് സെക്രട്ടറി )ബ്രദർ മോൻസി തോമസ് കോട്ടയം , ബ്രദർ സഖറിയ ചിറയിൽ ചിങ്ങവനം, സുഗതൻ സർ പൊതുക്കല് , രാജേഷ് കവളപ്പാറ, നേത്ര്ത്വം നൽകി ഏകദേശം ഒന്നര ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതി ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കാൻ താല്പര്യപ്പെടുന്നു

പ്രളയാനന്തര കേരളത്തിൻറെ ഉദാഹരണത്തിനായി സഭയുടെ പ്രവർത്തനങ്ങൾ പ്രശംസനീയം എന്ന് രാഷ്ട്രീയ ജന പ്രതിനിധികൾ അഭിപ്രായപ്പെട്ടു . ഇക്കഴിഞ്ഞ രണ്ടു വർഷത്തെ പ്രളയ സമയങ്ങളിൽ വൈ പി സി യെ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!