ശാലോം ധ്വനി സാഹിത്യ പുരസ്കാരത്തിനർഹനായ പാസ്റ്റർ ഷാജി ആലുവിളയെ പള്ളിപ്പാട് ഏ. ജി. വർഷിപ്പ് സെന്ററും, പള്ളിപ്പാട് ആത്മീയ, സാംസ്കാരിക വേദികളും ചേർന്നു അനുമോദിച്ചു

0 1,309

മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെന്റർ സഭാശുശ്രൂഷകനും, ക്രിസ്തീയ എഴുത്തുകാരനും ആയ പാസ്റ്റർ ഷാജി ആലുവിളയെ അദ്ദേഹം ശുശ്രൂഷിക്കുന്ന പള്ളിപ്പാട് ഏ. ജി. വർഷിപ്പ് സെന്ററും, പള്ളിപ്പാട് ആത്മീയ, സാംസ്കാരിക വേദികളും ചേർന്നു അനുമോദിച്ചു. ഒക്ടോബർ 13 നു ബാംഗ്ലൂരിൽ വെച്ച് നടന്ന ഗാനസഡ്യയിൽ തന്റെ മുപ്പതു വർഷത്തെ സുവിശേഷ പ്രവർത്തനത്തിനും, ക്രിസ്തീയ ലോകത്തിനു നൽകിയ സാഹിത്യ സംഭവനകൾക്കുമായി ശാലോം ധ്വനി സാഹിത്യ പുരസ്കാരം നൽകി ആദരിച്ചു. അതിനുള്ള ആദരസൂചകമായിരുന്നു 8 നു ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതൽ ആറു വരെ പള്ളിപ്പാട് ഏ. ജി. വർഷിപ്പ് സെന്ററിൽ നടന്ന സമ്മേളനം. ഏ. ജി. ദൂതൻ മാസിക ചീഫ് മാനജേർ പി. സി. തോമസ് മാഷ് (പൊടിയാട്ടുവിള) അധ്യക്ഷത വഹിച്ചു. അക്ഷരങ്ങൾ വായനക്കാരുടെ ഹൃദയത്തെ മിനുസപ്പെടുത്തുന്ന അരമായിട്ടാണ് എഴുത്തുകാർ ഉപയോഗിക്കുന്നതെന്നും അങ്ങനെ മിനുസപ്പെടുത്തിയ നൂറ്റമ്പതോളം ലേഖനങ്ങളും ഫീച്ചറുകളും പാസ്റ്റർ ആലുവിളയിൽ നിന്നും സമൂഹത്തിന് ലഭിച്ചത്‌ വലിയ സംഭാവന ആണന്നും തോമസ് മാഷ് കൂട്ടിച്ചേർത്തു. ദൂതൻ മാസികയിലും തന്റെ സഹത്യ സംഭാവനകൾ ഈടുറ്റതാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി റവ. ടി. വി. പൗലോസ്‌ സമ്മേളനം ഉൽഘാടനം ചെയ്തു. പ്രസംഗങ്ങൾ റിക്കോർഡ് ചെയ്യുന്ന സമ്പ്രദായങ്ങൾ ഒരു കാലഘട്ടത്തിൽ ഇല്ലായിരുന്നു അന്നും എഴുത്തുകൾ രേഖകൾ ആയി മാറ്റപ്പെട്ടു. എന്നാൽ ആധുനിക സവിധാനങ്ങൾ വളർന്നതോടുകൂടി ഓൺ ലൈൻ മാധ്യമ പ്രവർത്തനം ശക്തിപ്പെട്ടു. അപ്പോളപ്പോൾ ഉള്ള വാർത്തകൾ മാലിന്യം ചേർക്കാതെ പുറലോകത്തു എത്തിക്കുന്നതിനും ഈ മാധ്യമങ്ങൾ പ്രബലപ്പെടുകയും ചെയ്തു. അതിൽ മുന്നിൽ നിന്നു പ്രവർത്തിക്കുന്ന ക്രൈസ്‌തവ മാധ്യമ പ്രവർത്തകനും പാസ്റ്ററും ആയ ഷാജി ആലുവിളയ്ക്ക് ശാലോം ധ്വനി നൽകിയ ഈ പുരസ്‌ക്കാരം വിലയേറിയതെന്നും ഡിസ്ട്രിക്ട് സെക്രട്ടറി അറിയിച്ചു ഏ. ജി. മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഐസക്. വി. മാത്യു മുഖ്യ പ്രഭാഷണം നടത്തികൊണ്ട് സഭയുടെ മോമന്റോ ഷാജി ആലുവിളയ്ക്കു നൽകി ആദരിച്ചു.

സഭാ സെക്രട്ടറി ശ്രീ ചാണ്ടി ജോർജ്ജ് പൊന്നാടയും അണിയിച്ചു. ആത്മീയ സന്ദേശമായാലും വാർത്താവീക്ഷണം ആയാലും ലവലേശം മാലിന്യം ചേർക്കാതെ ജനത്തിൽ എത്തിക്കുന്നവർ ആയിരിക്കണം എഴുത്തുകാരും മാധ്യമപ്രവർത്തകരെന്നും അസിസ്റ്റന്റ് സൂപ്രണ്ട് ചൂണ്ടി കാട്ടി. അഭിനന്ദനങ്ങൾ നാം തേടി പോവുകയല്ല നമ്മെ തേടി വരുകയാണ് വേണ്ടതെന്നും, ചെറിയ ചെറിയ കാര്യങ്ങളിലൂടെ വലിയവനായ ദൈവം ചെറിയവരെ വലിയവനക്കുന്നു എന്നും, ഷാജി ആലുവിളയുടെ ചെറിയ ചെറിയ ലേഖനങ്ങളും സാമൂഹിക സേവനങ്ങളും ആണ് അദ്ദേഹത്തിനെ ഈ പുരസ്കാര ജേതാവാക്കി മാറ്റിയത് എന്നും ഡോ. ഐസക്. വി. മാത്യു പറഞ്ഞു. സഭാ ട്രഷാർ ശ്രീ സി. ടി. ജെ യിംസ്, ഡോ. ഐസക് . വി. മാത്യു വിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പാസ്റ്റർ ഷാജി ആലുവിള രചിച്ച “ദാഹിച്ചു വലഞ്ഞിടുമ്പോൾ ചാരത്തണഞ്ഞിടുന്ന പ്രണപ്രിയ” എന്ന ഗാനം ഈ സമ്മേളനത്തിൽ സമർപ്പണം ചെയ്തു. സാബു ലൂയിസ് (തൃശൂർ) ഈണം പകർന്നു. കൊട്ടാരക്കര, കലയപുരം ഹെവൻലി ബീറ്റ്‌സ് ഗാനങ്ങൾ ആലപിച്ചു.

Download ShalomBeats Radio 

Android App  | IOS App 


ബെൻസൻ കെ. ജെ. അതിഥികളെ പരിചയപ്പെടുത്തി. സിസ്റ്റർ ഫേബ ഏബ്രഹാം പാസ്റ്റർ ഷാജി ആലുവിളയെ പറ്റിയുള്ള ലഘു വിവരണം അറിയിച്ചു. മധ്യമേഖലാ ഡയറക്ടർ റവ. വി.വൈ. ജോസുകുട്ടി, ക്രൈസ്തവ എഴുത്തുപുര കേരളാ ഘടകം പ്രസിഡന്റ് ബ്ര. ജിനു വർഗ്ഗീസ്, സെക്രട്ടറി സുജ സജി, പാസ്റ്റർമാരായ കുര്യൻ ശാമുവേൽ (യൂ .എസ്) തോമസ് വർഗ്ഗീസ്, വിനോയി, സതീശൻ, ജോസ് ഹെവൻലി ബീറ്റ്‌സ്, ബിനോയി ജോസഫ് എന്നിവരും, ഗൾഫ് രാജ്യങ്ങളെ പ്രതിനിധീകരിച്ചു പാസ്റ്റർ ഏബ്രഹാം പാപ്പി, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്ര കുറുപ്പ്, പഞ്ചായത്ത് മെമ്പർ സുനിൽ, സുദർശനൻ അജന്ത സ്റ്റുഡിയോ, ആഞ്ഞലിമൂട്ടിൽ കുടുംബയോഗം വൈസ് പ്രഡിഡന്റ് സജി. എം. ജോർജ്ജ്, ജോമോൻ, വൈ.എം.സി.എ- മുക്തി പ്രസിഡന്റ് വർഗീസ്സ്‌ കടുകൊയിക്കൽ, സോണി മർച്ചന്റ് അസ്സോസിയേഷൻ, പി.പി.എഫ് അംഗം ബ്ര. ഷിബു, ലിസി ആലുവിള, സ്റ്റെഫി ജോർജ്ജ് എന്നിവരും അനുമോദനങ്ങൾ അറിയിച്ചു. പള്ളിപ്പാട് പ്രയർ ഫെലോഷിപ്പിന്റെ പ്രത്യേക ഉപഹാരം ഷാജി ആലുവിളയ്ക്കു ഷിബു പള്ളിപ്പാടും നൽകി ആദരിച്ചു. പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല , ആലപ്പുഴ ഡി.സി സി പ്രസിഡന്റ് എം. ലിജു, ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ മാൻ ശ്രീ പി. ബാബു രാജ്, എന്നിവർ ഷാജി ആലുവിളയെ വീട്ടിൽ എത്തി ആശംസകൾ അറിയിച്ചു. പാസ്റ്റേഴ്‌സ് ജോർജ്ജ് ഡാനിയേൽ, ബിനു ജോസഫ് എന്നിവർ പ്രാർത്ഥിച്ചു. പള്ളിപ്പാട് ഏ. ജി. വർഷിപ്പ് സെന്റർ കമ്മറ്റി അംഗം ഷാജി ടി. നന്ദി പ്രകാശിപ്പിച്ചു.

You might also like
Comments
Loading...