ഐപിസി കേരള സ്റ്റേറ്റ് കൺവൻഷനു അനുഗ്രഹ സമാപ്തി; 2020ലെ സ്റ്റേറ്റ് കൺവൻഷൻ പാലക്കാട് ജില്ലയിൽ

0 853

ഐപിസി കേരള സ്റ്റേറ്റ് കൺവൻസഷൻ മീഡിയ വിഭാഗം

തിരുവനന്തപുരം: ഡിസംബർ 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പട്ടണത്തിൽ നടന്നു വന്ന ഐപിസി കേരള സ്റ്റേറ്റ് കൺവൻഷനു അനുഗ്രഹസമാപ്തി. ഡിസം. 8 ഇന്ന് നടന്ന സംയുകത ആരാധനയിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ  പങ്കെടുത്തു. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽകുന്നതിൽ സംയുക്ത ആരാധനക്ക് നേതൃത്വം കൊടുത്തു. ഐപിസി കേരള സ്റ്റേറ്റ് മുൻ സംസ്ഥാന അധ്യക്ഷനും കൺവൻഷൻ ജനറൽ കൺവീനറുമായ പാസ്റ്റർ കെ.സി തോമസ് തിരുവത്താഴ ശുശ്രുഷകൾക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, പാസ്റ്റർ രാജു പൂവാക്കാല സമാപന യോഗത്തിൽ വചന ശുശ്രുഷ നടത്തി. വിവിധ ദിവസങ്ങളിലെ രാത്രി പൊതുയോഗ ങ്ങളിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, രാജു മേത്ര, കെ.സി.ജോൺ, സാം ജോർജ്, സാബു വർഗീസ് യു എസ്, ജോൺസൺ ഡാനിയേൽ, കെ.സി തോമസ്, ബി.മോനച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.  പാസ്റ്റർമാരായ സി.സി.ഏബ്രഹാം, എച്ച്. റൂഫസ്, ജോൺ റിച്ചാഡ്, വർഗീസ് മത്തായി എന്നിവർ രാത്രി യോഗങ്ങളിൽ അദ്ധ്യക്ഷന്മാരായിരുന്നു. കൺവൻഷൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നല്കി. പകൽ സമയങ്ങളിൽ പൊതുയോഗങ്ങൾ, പി.വൈ.പി.എ & സണ്ടേസ്ക്കൂൾ വാർഷികം, സോദരി സമ്മേളനം എന്നിവ നടന്നു.
2020 ലെ സ്റ്റേറ്റ് കൺവൻഷൻ പാലക്കാട് നടക്കും എന്ന് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നേടുവേലിൽ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...