മൈനോറിട്ടി റൈറ്റ്സ് ഡേയുടെ ഓർഗനൈസിംഗ് കമ്മിറ്റിയിലേക്ക് പാസ്റ്റർ .ജി എസ് ജയശങ്കറും ബ്രദർ .ജോഷി സാം മോറിസും

0 559

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഡിസം. 18 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന മൈനോറിട്ടി റൈറ്റ്സ് ഡേയുടെ ഓർഗനൈസിംഗ് കമ്മിറ്റിയിലേക്ക് വിവിധ പെന്തക്കോസ്തു പ്രസ്ഥാനങ്ങളെ പ്രതിനിധികരിച്ച് പിവൈസി ജോയിന്റ് സെക്രട്ടറി പാ.ജി എസ് ജയശങ്കറും മീഡിയ കൺവീനർ ജോഷി സാം മോറിസും തെരെഞ്ഞെടുക്കപ്പെട്ടു.1992 മുതൽ ലോക വ്യാപകമായി ആഘോഷിക്കപ്പെടുന്ന ന്യൂനപക്ഷ സംരക്ഷണ ദിനത്തിന്റെ ഭാഗമായി കേരളത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഈ പ്രാവശ്യത്തെ മുഖ്യ തിഥി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും.

പാസ്റ്റർ .ജി എസ് ജയശങ്കർ

Download ShalomBeats Radio 

Android App  | IOS App 

ഇത് സംബന്ധിച്ച് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പി കെ ഹനിഫയുടെ അധ്യക്ഷതയിൽ ഇന്ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന സമ്മേളനത്തിൽ ഇതുവരെയുള്ള ഒരുക്കങ്ങൾ വിലയിരുത്തി. ക്രൈസ്തവ, ഇസ്ലാമിക വിഭാഗങ്ങളിലെ വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

പെന്തക്കോസ്തു പ്രസ്ഥാനങ്ങളെ പ്രതിനിധികരിച്ച് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി പാ.ജോസ് അതുല്യ, ദേശിയ കമ്മിറ്റി അംഗം അജി കുളങ്ങര, പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ സൗത്ത് സോൺ പ്രസിഡണ്ട് പാ. അനിഷ് ഉമ്മൻ എബ്രഹാം, ബ്ലസിൻ ജോൺ മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

A Poetic Devotional Journal

You might also like
Comments
Loading...