വൈ.പി.ഇ. ജനറൽ ക്യാമ്പ് 2019

0 497

മുളക്കുഴ:- ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കേരള സ്‌റ്റേറ്റ് യുവജന സംഘടനയായ വൈ.പി.ഇ. ജനറൽ ക്യാമ്പ് 2019 ഡിസംബർ 23, 24, 25 തിയതികളിൽ ചെങ്ങന്നൂർ പുത്തൻകാവ് എസ്.ബി.എസ്. ക്യാമ്പ് സെന്ററിൽ വച്ച് നടക്കും. ” പുതിയ സൃഷ്ടി ” എന്നതാണ് ചിന്താവിഷയം. വൈ. പി. ഇ. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എ. ജെറാൾഡിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ റവ. സി. സി. തോമസ് ക്യാമ്പ് ഉത്ഘാടനം ചെയ്യും.

തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ വൈ. റെജി, ജെ.ജോസഫ്, ഷിബു കെ മാത്യൂ, പി.ആർ.ബേബി, നെഹമ്യാ, പ്രിൻസ് തോമസ്, റെജി ശാസ്താംകോട്ട, അനീഷ് ഏലപ്പാറ, ജെയ്സ് പാണ്ടനാട്, സാജൻ മാത്യൂ, ജോബി ഹാൽവിൻ എന്നിവർ ക്ലാസ്സുകൾ എടുക്കും. കൊച്ചി സ്മാർട്ട് ബാന്റിന്റെ നേതൃത്വത്തിൻ ഡോ. ബ്ലസൻ മേമന, ബ്രദർ.ലോർഡ്സൺ അന്റണി, ബ്രദർ.ജെബ്ബേസ് പി.സാമുവേൽ എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക സെഷനുകൾ ആദ്യ ദിവസം മുതൽ ഉണ്ടായിരിക്കും. താലന്ത് പരിശോധന, പവർ മീറ്റിംങ്, പേഴ്സണൻ & ഗ്രൂപ്പ് കൗൺസിലിംങ്ങ്, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗാനപരിശീലനം, ഗെയിംസ് മുതലായവ ക്യാമ്പിന്റെ പ്രത്യേകതകൾ ആണ് വൈ.പി.ഇ.സ്റ്റേറ്റ് സെക്രട്ടറി ഇവ.മാത്യൂ ബേബി, ട്രഷറാർ പാസ്റ്റർ ഫിന്നി ജോസഫ്, ജോ. സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗ്ഗീസ്, കോർഡിനേറ്റർ പാസ്റ്റർ.റോബിൻ സി റോയി, താലന്ത് ടെസ്റ്റ് കൺവീനർ ബ്രദർ.റോഹൻ റോയി എന്നിവരുടെ നേതൃത്വത്തിൽ വൈ.പി.ഇ.സ്റ്റേറ്റ് ബോർഡ് വിപുലമായ ക്രമികരണങ്ങൾ ചെയ്ത് വരുന്നതായി പബ്ലിസിറ്റി കൺവീനർ പാസ്റ്റർ പാസ്റ്റർ ബിനു വി ജോൺ അറിയിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!